ഈ തിരഞ്ഞെടുപ്പിൽ എറണാകുളം ആർക്കൊപ്പം; വോട്ടുകവല

മഞ്ചേശ്വരം മുതൽ വട്ടിയൂർക്കാവ് വരെയുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഏറ്റവും ആത്മവിശ്വാസമുള്ള മണ്ഡലമാണ് എറണാകുളം. 2019 ഒക്ടോബറിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ചിലരെങ്കിലും രണ്ട് പതിറ്റാണ്ട് മുൻപുള്ള തിരഞ്ഞെടുപ്പ് ഓർക്കുന്നുണ്ടാകും.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ജോർജ് ഈടൻ വിജയിച്ച് എംപിയായ ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ സെബാസ്റ്റ്യൻപോൾ വിജയം നേടിയിരുന്നു. രണ്ട് പതിറ്റാണ്ടിനിപ്പുറം ജോർജ് ഈടന്റെ മകൻ ഹൈബി ഈടൻ എംപിയാകുകയും ചെയ്ത ഘട്ടത്തിൽ സെബാസ്റ്റ്യൻ പോൾ നേടിയത് പോലെയൊരു വിജയം എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർഥി മനുറോയി നേടുമോ? അതോ ഉറച്ച കോട്ട യുഡിഎഫ് നിലനിർത്തുമോ? ബിജെപി എത്രമാത്രം മുന്നോട്ട് പോകും? വോട്ട്കവല ചർച്ച ചെയ്യുന്നു.