'നമുക്കെന്ത് കിട്ടും?' സാധാരണക്കാരന്റെ നേട്ടവും കോട്ടവും; കുടുംബ ബജറ്റ്

ബജറ്റിന്റെ രാഷ്ട്രീയവും ആകെത്തുകയും ഒക്കെ പല തരത്തില്‍ വിലയിരുത്താം. ‌പക്ഷെ സാധാരണക്കാരായ ഓരോരുത്തരും ചിന്തിക്കുക എനിക്കെന്ത് കിട്ടും എന്നാണ്. എനിക്ക് എന്റെ കുടുംബത്തിന് എന്ത് നേട്ടമുണ്ടാകും. നിലവിലെ ജീവിത സാഹചര്യത്തില്‍ നിന്ന് എന്ത് മാറ്റമുണ്ടാകും. കുടുംബ ബജറ്റില്‍ എന്തെങ്കിലും മിച്ചം പിടിക്കാന്‍ കഴിയുമോ. അതോ കുടുംബ ബജറ്റിന്റെ ആകെ താളം തെറ്റുമോ. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ്  സാധാരണജനം ഓരോ ബജറ്റിലും തേടുന്നത്.