സച്ചിന്റെ വക ധോണിക്ക് തല്ല് കോലിക്ക് തലോടല്‍

അഫ്ഗാനെതിരായ ജയത്തിന് ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലിെയ പുകഴ്ത്തി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. മല്‍സരത്തില്‍ കോലി നായകനെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും മകിച്ച പ്രകടനം കാഴ്ചവച്ചുവെന്ന് സച്ചിന്‍ പറഞ്ഞു. എന്നല്‍ എം.എസ്.ധോണിയുടേയും കേദാര്‍ ജാദവിന്റേയും പ്രകടനത്തെ സച്ചിന്‍ രൂക്ഷമായി വിമര്‍ശിച്ചു

മല്‍സരത്തില്‍ വിരാട് കോലി തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. ഒരിക്കല്‍ പോലും അദ്ദേഹം പതറിയില്ല. കോലിയുടെ ഫൂട്ട് വര്‍ക്കും ശരീരഭാഷയും അത് വിളിച്ചുപറയുന്നുണ്ടായിരുന്നു. ബാറ്റിങ് ഏറെ ദുഷ്കരമായ പിച്ചില്‍ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ച വച്ചതെന്നും സച്ചിന്‍ പറഞ്ഞു. 67 റണ്‍സെടുത്ത കോലിയായിരുന്നു ഇന്ത്യയുടെ ടോപ്സ്കോറര്‍.

മധ്യനിരയിലെ കേദാര്‍ ജാദവിന്റേയും ധോണിയുടേയും പ്രകടനത്തെ സച്ചിന്‍ വിമര്‍ശിച്ചു. വളരെ മന്ദഗിതിയിലായിരുന്നു ഇരുവരുടേയും ബാറ്റിങ്.  സ്പിന്‍ ബോളിങ്ങിനെതരിെ 34 ഓവര്‍ ബാറ്റുചെയ്ത ഇന്ത്യയ്ക്ക് 119 റണ്‍സ് മാത്രമാണ് നേടാനായത്. ഇരുവര്‍ക്കും വിജയതൃഷ്ണയുണ്ടായിരുന്നില്ല. ഓരോ ഓവറിലും രണ്ട് മുതല്‍ മൂന്ന് പന്തുകള്‍ വരെയാണ് റണ്‍സെടുക്കാതെ വിട്ടുകവഞ്ഞത്.

ജാദവിന് ലോകകപ്പില്‍ അവസരം ലഭിച്ചിട്ടില്ലാത്തതിനാല്‍ ധോണിക്ക് കുറച്ചൂകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നുവെന്നും സച്ചിന്‍ പറഞ്ഞു. ഒരുഘട്ടത്തില്‍ അഫ്ഗാന്‍ ഇന്ത്യയെ അട്ടിമറിക്കുമെന്ന് തോന്നിച്ചെങ്കിലും ബുംറയെറിഞ്ഞ 29–ാം ഓവറില്‍ രണ്ട് വിക്കറ്റ് വീണതോടെ കളിമാറി. സമ്മര്‍ദ ഘട്ടത്തില്‍ ബോളര്‍മാര്‍ക്ക് തന്ത്രങ്ങളുപദേശിച്ച് കോലിയും കളിഗതി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. അവസാന ഓവറില്‍  ഹാട്രിക് നേടിയ ഷമിയാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്.