ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രേക്ഷകരില്‍ തല്‍സമയമെത്തിക്കാന്‍ വിപുലമായ സന്നാഹങ്ങളുമായി മനോരമ ന്യൂസ്. ഒറ്റനോട്ടത്തില്‍ രാജ്യത്താകെയുള്ള രാഷ്ട്രീയഫലചിത്രം വ്യക്തമാകുന്ന സാങ്കേതിക മികവോടെയാവും വോട്ടെണ്ണല്‍ദിനം മനോരമ ന്യൂസ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. പുലര്‍ച്ചെ അഞ്ചുമുതല്‍ പ്രത്യേക വോട്ടെണ്ണല്‍ ബുള്ളറ്റിനുകള്‍ സംപ്രേഷണം ചെയ്യും. രണ്ടുമാസത്തോളം നീണ്ടുനിന്ന, രാജ്യത്തെ ഇളക്കിമറിച്ച പ്രചാരണക്കൊടുങ്കാറ്റുകള്. ഏഴു ഘട്ടങ്ങളിലായി കന്യാകുമാരി മുതല്‍ കശ്മീര്‍വരെയുള്ള പരകോടി ജനങ്ങള്‍ ചേര്‍ന്നെഴുതിയ രാജ്യത്തിന്റെ ഭാവിയുടെ വിധി. അനുകൂലമെന്ന അവകാശവാദങ്ങള്‍ നിരത്തിയ രാഷ്ട്രീപ്പാര്ട്ടികള്ക്കും മുന്നണികള്‍ക്കും ഇന്ന് രാത്രികൂടി അതില്‍ ഉറച്ചു നില്ക്കാം. നാളെ അത് മാറുകയാണ്. ജനം ആര്‍ക്കൊപ്പമെന്ന് പ്രഖ്യാപിക്കപ്പെടുന്ന നാളെ മനോരമ ന്യൂസ് വോട്ടണ്ണലിന്റെ അനുനിമിഷ ചലനങ്ങള്‍ പ്രേക്ഷകരിലെത്തി ക്കാന്‍ സുസജ്ജമായിക്കഴിഞ്ഞു.
വിഡിയോ സ്റ്റോറി കാണാം