ഒളപ്പമണ്ണയിലെ എഴുത്തും മലയാളവും: അനുജന്‍ കാവ്യം ജീവിതം

മലയാള കലാസാംസ്കാരിക പൈതൃകപ്പട്ടികയില്‍ ഒഴിച്ചുകൂടാനാകാത്ത പേരാണ് വെള്ളിനേഴി എന്ന് ഗ്രാമവും  ഒളപ്പമണ്ണ മനയും. കലയുടേയും സാഹിത്യത്തിന്റേയും സംഗമവേദിയായിരുന്നു ഒരു കാലത്ത് ഒളപ്പമണ്ണ മന. നിരവധി  സാഹിത്യകാരന്മാരെ മലയാള ഭാഷയ്ക്ക് ഈ ഇല്ലം സംഭാവനചെയ്തിട്ടുണ്ട്. മഹാകവി ഒളപ്പമണ്ണയുടെ അനുജനും മലയാളഭാഷാപണ്ഡിതനും കവിയും ഡല്‍ഹി സര്‍വ്വകലാശാല മലയാളം വിഭാഗം മേധാവിയുമായിരുന്ന ഒ.എം അനുജന്‍ സംസാരിക്കുന്നു. ഈ അടുത്താണ് അദ്ദേഹത്തിന്റെ ജീവചരിത്രം പുറത്തിറങ്ങിയത്.