കാര്യസ്ഥൻ കെ.സി

കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള കെസി വേണുഗോപാൽ മനസുതുറക്കുന്നു. താൻ എഐസിസി ജനറൽ സെക്രട്ടറിയായതും അപ്രതീക്ഷിതമായിരുന്നുവെന്ന് കെസി പറയുന്നു. 

മുകളില്‍നിന്ന് കെട്ടിറിയിറക്കിയ ഒരു സ്ഥാനാര്‍ഥിയും കെ.പി.സി.സി. പട്ടികയിലുണ്ടാകില്ലെന്ന് കോണ്‍ഗ്രസ് സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. വിജയസാധ്യത ഉറപ്പെന്ന് നേതൃത്വത്തിനും പ്രവര്‍ത്തകര്‍ക്കും ബോധ്യമുള്ള ആരുമാകാം ഇക്കുറി കേരളത്തിലെ സ്ഥാനാര്‍ഥികളെന്ന് കെ.സി.വേണുഗോപാല്‍ മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. 

താന്‍ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാകാനില്ല. അതിനുവേണ്ടിയല്ല രാഹുല്‍ ഗാന്ധി തന്നെ സംഘടനാചുമതല ഏല്‍പ്പിച്ചത്. അതിനു കഴിവും പ്രാപ്തിയുമുള്ള നേതൃത്വം കേരളത്തിലുണ്ടെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. 

അന്തരിച്ച എം.പി. എം.ഐ.ഷാനവാസിന്‍റെ മകളുടെ സ്ഥാനാര്‍ഥിത്വം അടക്കം ഉയര്‍ന്നതിനെ തുടര്‍ന്ന്  യൂത്ത് കോണ്‍ഗ്രസ് വന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഈ ആശങ്കകള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നാണ് കെ.സി.വേണുഗോപാലിന്‍റെ വാക്കുകളില്‍നിന്ന് വ്യക്തമാകുന്നത്. ഈ മാസം ഇരുപതിനകം പല സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാകാനില്ലെന്നും അതിനുവേണ്ടിയല്ല രാഹുല്‍ ഗാന്ധി തന്നെ സംഘടനാചുമതല ഏല്‍പ്പിച്ചതെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി. 

താന്‍ മല്‍സരിക്കുന്നുണ്ടെങ്കില്‍ ആലപ്പുഴയില്‍തന്നെയെന്ന് കെ.സി.വേണുഗോപാല്‍ എം.പി. മറ്റ് പലയിടത്തും താന്‍ മല്‍സരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ ശരിയല്ല. കേന്ദ്രത്തില്‍ മതേതര സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിക്കൊപ്പം പ്രവര്‍ത്തിക്കുകയാണ് മുഖ്യ അജന്‍ഡ. താന്‍ മല്‍സരിക്കരണോയെന്ന് അന്തിമതീരുമാനമെടുക്കേണ്ടത് രാഹുല്‍ ഗാന്ധിയാണെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി. 

ഉമ്മന്‍ ചാണ്ടി മല്‍സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.