പ്രതീക്ഷകൾ തെറ്റിക്കാതെ പ്രേതം 2; പ്രേതകാലത്തെ വർത്തമാനം

പ്രമേയം കൊണ്ടും അവതരണ രീതികൊണ്ടും പ്രേക്ഷകമനസ്സിലിടം പിടിച്ച സിനിമയായിരുന്നു പ്രേതം. മെന്റലിസ്റ്റായ ജോൺ ഡോൺ ബോസ്കോയും കൂട്ടാളികളുമായി രഞ്ജിത് ശങ്കർ പ്രേതം 2 എന്ന രണ്ടാം ഭാഗവുമായിയെത്തുമ്പോഴും ആ പ്രതീക്ഷകൾ കുറവായിരുന്നില്ല.

ഇത്തവണ വരിക്കാശ്ശേരി മനയിലാണ് ജോൺ ഡോൺ ബോസ്കോയുടെ ദൗത്യം (ചിത്രത്തിൽ മംഗലശ്ശേരി മന). ഒരുപക്ഷേ അയാളുടെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞൊരു ദൗത്യം. പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ത്രില്ലടിപ്പിക്കുന്ന ചിത്രം തന്നെയാണ് പ്രേതം 2. പ്രേതകാലത്തെ വിശേഷങ്ങളുമായി സംവിധായകൻ രഞ്ജിത്ത് ശങ്കറും നായകൻ ജയസൂര്യയും ചേരുന്നു.