പുത്തൻ ആശയങ്ങളും സാധ്യതകളും തേടി ‘ടെക്സ്പെക്റ്റേഷൻസ് 2018’

ഡിജിറ്റൽ രംഗത്തെ പുത്തൻ ആശയങ്ങളും സാധ്യതകളും ചർച്ച ചെയ്ത് ‘ടെക്സ്പെക്റ്റേഷൻസ് 2018’ൽ ടെക്നോളജി, ഓൺലൈൻ ബിസിനസ് മേഖലകളിലെ നിരവധി പ്രമുഖരാണ് അനുഭവങ്ങളും ആശയങ്ങളും പങ്കുവെച്ചത്.

റീബിൽഡ്, റീഗെയിൻ, റീട്ടെയിൻ ഡിജിറ്റൽ ബിസിനസ് എന്നതായിരുന്നു രണ്ടാം ഡിജിറ്റൽ സംഗമത്തിന്റെ പ്രധാന ആശയ, സംവാദ ചേരുവ. ഡേറ്റ ആൻഡ് അനലറ്റിക്സ്, വിഡിയോ, ഡിജിറ്റൽ ഇന്നവേഷൻ, എമേർജിങ് മീഡിയ ആൻഡ് ഹോംഗ്രോൺ സ്റ്റാർട്ടപ്പ് എന്നീ വിഭാഗങ്ങളായാണ് സംഗമം നടന്നത്.

അജയ് വിദ്യാസാഗർ (ഹെഡ്, എപാക്, യുട്യൂബ്), ബെൻ മോറൽ (വൈസ് പ്രസി‍ഡന്റ്, ബ്രൈറ്റ്കോവ്, ഏഷ്യ), റാം ശേഷാദ്രി (ഹെഡ്, ഡിജിറ്റൽ സ്ട്രാറ്റജി ആൻഡ് സൊലൂഷൻസ്, അഡോബി) തുടങ്ങി ലോകമെമ്പാടുമുള്ള ടെക്നോളജി സ്ഥാപനങ്ങളുടെ പ്രാദേശിക, സിഇഒ, സിഎക്സ്ഒമാരും ഡിജിറ്റൽ ഗുരുക്കൻമാരും ടെക് രംഗത്തെ സംരംഭകരും വിഷയാവതരണം നടത്തി.

കിരുബ ശങ്കർ (ബിസിനസ് ബ്ലോഗിങ്) നിയന്ത്രിച്ച ഡിജിറ്റൽ സംഗമത്തിൽ രാമാനുജം പൊബ്ബിസെത്തി (കോംസ്കോർ), രുബീർ സിങ് (ഗൂഗിൾ), രാഹുൽ വെങ്ങാലിൽ (വാട്ട് ക്ലിക്സ്), ആദിത്യൻ വി.എസ്, (ഹീറോ ടാക്കീസ്), ബാലകൃഷ്ണൻ എ. (ജിയോജിത്), റിനോഷ് ജോർജ് (യു ട്യൂബർ) തുടങ്ങിയ പ്രമുഖർ അനുഭവങ്ങളും ആശയങ്ങളും പങ്കുവച്ചു.

വിദ്യാഭ്യാസം, സപ്ലൈ ചെയിൻ, ഡിജിറ്റൽ പേയ്മെന്റ്, ബയോ കെമിക്കൽസ് തുടങ്ങിയ മേഖലകളിൽ സ്റ്റാർട്ടപ്പുകളിലൂടെ മികവു തെളിയിച്ചവരുടെ വിജയഗാഥകൾ ചർച്ച ചെയ്ത പ്രത്യേക വിഭാഗം ഇത്തവണത്തെ ഡിജിറ്റൽ സംഗമത്തിന്റെ മാറ്റു കൂട്ടി. അക്യുമെൻ ഫണ്ട് പാർട്ണറും കർഷകനുമായ നാഗരാജ പ്രകാശം ആയിരുന്നു ഇൗ വിഭാഗത്തിലെ ചർച്ചകൾക്കു നേതൃത്വം നൽകിയത്.