‘ചെയ്യുന്ന ജോലിയ്ക്ക് കിട്ടിയ പേരാണ് നടി എന്നും നടൻ എന്നും. അതെങ്ങനെ അപമാനമാകും’; അമ്മ പറയുന്നു

വിമൻ ഇൻ സിനിമ കലക്ടീവിലെ നടിമാർക്കെതിരെ പ്രത്യാക്രമണവും അച്ചടക്കനടപടിയുടെ ഭീഷണിയുമുയർത്തി  താരസംഘടനയായ അമ്മ. മോഹൻലാലിനെയും സംഘടനയെയും വിമർശിച്ചവരുടെമേൽ നടപടിയുണ്ടാകുമെന്ന് സൂചിപ്പിച്ച അമ്മ സെക്രട്ടറി സിദ്ദിഖ് രാജിവച്ച നടിമാർ തിരിച്ചുവരണമെങ്കിൽ മാപ്പുപറയണമെന്നും വ്യക്തമാക്കി.