പ്രളയത്തിനുശേഷം കരുതണം കുട്ടികളുടെ ആരോഗ്യം

പ്രളയദുരന്തം രോഗദുരിതങ്ങളിലേക്ക് വഴിമാറുമ്പോള്‍ നാട് കരുതിയിരിക്കണം. വീടുവിട്ടവരെല്ലാം തിരിച്ചെത്തി കൂടുകൂട്ടാനൊരുങ്ങുമ്പോള്‍ രോഗങ്ങളെ പടിക്കുപുറത്തുനിര്‍ത്തണം. പകര്‍ച്ചവ്യാധികളും ജലജന്യരോഗങ്ങളും ഏറ്റവും ആദ്യം പിടികൂടുക കുഞ്ഞുങ്ങളെ ആവും. അതുകൊണ്ടുതന്നെ കുട്ടികളുടെ ശാരീരിക മാനസിക പ്രശ്നങ്ങള്‍ക്കു തന്നെയാവണം പ്രഥമ പരിഗണന. 

പ്രളയത്തിനുശേഷം കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള സംശയങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ കരകയറുമ്പോൾ ചർച്ചചെയ്യുന്നത്. വീടിനകത്തും പുറത്തും കുട്ടികളെ രോഗത്തിൽ നിന്നകറ്റി നിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് കൊച്ചി വെൽകെയർ ആശുപത്രിയിലെ ഡോ. സച്ചിദാനന്ദ കമ്മത്ത് സംസാരിക്കുന്നത്. 

ആരോഗ്യമേഖല ഒന്നാകെ നിങ്ങള്‍ക്കൊപ്പമുണ്ട്.