ബജറ്റിൽ എന്താണ് മലബാർ പ്രതീക്ഷിക്കുന്നത് ?

ബജറ്റ് വിശകലനവുമായി ഇന്ന് കോഴിക്കോട്ടാണ് സംവാദം തുടങ്ങുന്നത്. എന്തൊക്കെയാണ് ഈ ആഴ്ചയിലെ രണ്ടുദിവസങ്ങളിൽ നിന്ന് രാജ്യം, നമ്മളൊക്കെ പ്രതീക്ഷിക്കുന്നതെന്ന്. രണ്ടു ബജറ്റ് ദിവസങ്ങളിലെ പ്രഖ്യാപനങ്ങൾ. ഫെബ്രുവരി ഒന്നിന് വരുന്ന കേന്ദ്രബജറ്റ്. സാമ്പത്തിക പ്രതിസന്ധിയെന്നോ ഇക്കണോമിക് സ്ലോഡൗൺ എന്നൊക്കെ പറയുന്ന പശ്ചാത്തലത്തിൽ ഒരു ഇലക്ഷൻ വർഷമാണ് അഭിമുഖികരിക്കുന്നത്, സ്വാഭാവികമായും ജനപ്രിയമാകണം എന്ന് ജനം പ്രതീക്ഷിക്കുന്ന ഒരു പശ്ചാത്തലം കേന്ദ്ര ബജറ്റിനുണ്ട്. തൊട്ടു പിന്നാലെവരുന്ന കേരള ബജറ്റ് ഈ എൽ.ഡി.എഫ് സർക്കാരിന്റെ ഒരു മധ്യകാല ബജറ്റ് എന്നുപറയാം, എല്ലാ പരിഷ്‌ക്കാരങ്ങൾക്ക് ഒക്കെ സമയം കിട്ടുന്ന ഒരു ബജറ്റ്. ഇവിടെയും ചെറിയ സാമ്പത്തീക ഞെരുക്കം എന്ന ധനമന്ത്രിയുടെ വാക്കും നമ്മുടെമുന്നിലുണ്ട്. എന്താണ് മലബാർ പ്രതീക്ഷിക്കുന്നത് ?