കളങ്കം;കാൽ നൂറ്റാണ്ട്

ബാബറി മസ്ജിദ് വെറുമൊരു പ്രാർത്ഥനാലയം മാത്രമായിരുന്നില്ല. അത് തകർക്കപ്പെട്ടപ്പോൾ ഇന്ത്യയുടെ മതേതരത്വമാണ് തകർക്കപ്പെട്ടത്. തെരുവുകളിൽ ഒഴുകിയ ചോരപാടുകൾ ഇതു വരെ ഉണങ്ങിയിട്ടില്ല. ഇന്ത്യയുടെ മുഖത്ത് പ്രഹരമേറ്റു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 25 വര്‍ഷം തികയുന്നു. ദൃക്സാക്ഷിവിവരണങ്ങളിലൂടെ 1992 ഡിസംബര്‍ ആറിലേക്ക് വീണ്ടും.

ബാബറി മസ്ജിദ് തകർക്കൽ ഇന്ത്യൻ ജീവിതത്തിൽ സൃഷ്ടിച്ച അരക്ഷിതത്വബോധം നിസ്സാരമല്ല. ധ്രൂവീകരണതന്ത്രത്തിലൂടെ രാഷ്ട്രീയ വിജയമായിരുന്നു ലക്ഷ്യം. മുറിവുണങ്ങലിന്റെയും മറക്കലിന്റെയും പൊറുക്കലിന്റെയും ചരിത്രത്തിലൂടെയാണ് ആ വെല്ലുവിളിയെ  ഇന്ത്യൻ ജനത അതിജീവിച്ചത്.