വില്ലന്റെ സമയം

പുതിയ ചിത്രം വില്ലന്റെ വിശേഷങ്ങൾ പങ്കുവച്ച് ചിത്രത്തിന്റെ സംവിധയകാൻ ബി ഉണ്ണികൃഷ്ണനും നായിക മഞ്ജു വാരിയരും ചേരുന്നു 

മലയാളസിനിമയില്‍ ആരാധകര്‍ തമ്മിലുള്ളത് യുദ്ധാന്തരീക്ഷമാണ് ഇക്കാര്യത്തില്‍ സൂപ്പര്‍താരങ്ങള്‍ ഇടപെടണം. മലയാളത്തിലെ സമീപകാല സിനിമാ നിരൂപണം പരിതാപകരമാണ്. കോടികളുടെ കലക്ഷന്‍വച്ച് ഞാനോ നീയോയെന്ന നിലയിലാണ് മലയാളസിനിമയിലെ കാര്യങ്ങളുടെ പോക്ക്. ഇവിടെ ആരാധകര്‍ തമ്മിലുള്ള യുദ്ധാന്തരീക്ഷമുണ്ട്. ഉത്തവാദിത്തപ്പെട്ട സംഘടനാപ്രതിനിധിയെന്ന നിലയില്‍ ഈ അഴുക്കിനൊപ്പം നില്‍ക്കില്ലെന്നും ബി.ഉണ്ണിക്കൃഷ്ണന്‍ 

നല്ലസിനിമയുടെ അളവുകോലിതല്ലെന്ന് മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും പൃഥ്വിയും ആരാധകരോട് പറയണം. വില്ലന്‍റെ സംവിധായകന്‍ മറ്റുപലരുമായിരുന്നെങ്കില്‍ ക്ളാസിക്കെന്ന് പറയുമായിരുന്നുവെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. 

തനിക്ക് നല്ലതുവരണമെന്ന് വിചാരിക്കുന്ന ആരാധകരോട് സ്നേഹം മാത്രമാണുള്ളതെന്ന് നടി മഞ്ജുവാര്യര്‍ പ്രതികരിച്ചു.