ഇസ്രയേല്‍–ഇറാന്‍ യുദ്ധഭീതി; ഇറാന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കി ഇന്ത്യന്‍ വിമാന കമ്പനികള്‍

ഇസ്രയേല്‍ ഇറാന്‍ യുദ്ധഭീതിയെ തുടര്‍ന്ന് ഇറാന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കാന്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍. എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഇറാന്‍ വ്യോമാതിര്‍ത്തി ഇന്നലെ രാത്രി മുതല്‍ പൂര്‍ണമായി ഒഴിവാക്കി.

ഇറാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ പൗരന്‍മാര്‍,, യാത്ര ഒഴിവാക്കണമെന്ന വിദേശകാര്യമന്ത്രാലയത്തിന്‍റെ മാര്‍ഗനിര്‍ദേശത്തിന് പിന്നാലെയാണ് വിമാന കമ്പനികളും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചത്. ഇറാന്‍ വ്യോമാതിര്‍ത്തി എയര്‍ ഇന്ത്യ ഏതാനും ദിവസത്തേക്ക് പൂര്‍ണമായി ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതുമൂലം യൂറോപ്പിലേക്കുള്ള വിമാന സര്‍വീസുകള്‍ കൂടുതല്‍ സമയമെടുത്താണ് ലക്ഷ്യസ്ഥാനങ്ങളിലെത്തുക. പല റൂട്ടൂകളിലും കുറഞ്ഞത് ഒരുമണിക്കൂര്‍ അധികമെടുക്കും. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം തുടങ്ങിയ കാലത്ത് എയര്‍ ഇന്ത്യ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തിവച്ചിരുന്നു. സിറിയയിലെ ദമാസ്കസിലുള്ള ഇറാന്‍ എംബസി ഇസ്രയേല്‍ ആക്രമിച്ചതാണ് നിലവിലെ യുദ്ധഭീതിക്ക് കാരണം.

Indian airlines avoid Iranian airspace