ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു; 17 ഇന്ത്യക്കാര്‍ അടക്കം 24 പേര്‍ മോചിതര്‍‌

ഇറാന്‍ പിടിച്ചെടുത്ത എം.എസ്.സി ഏരീസ് എന്ന കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. 17 ഇന്ത്യക്കാര്‍ അടക്കം 24 പേരെയും മോചിപ്പിച്ചതായി ഇറാന്‍ വിദേശകാര്യമന്ത്രി. മാനുഷിക പരിഗണ കണക്കിലെടുത്താണ് തീരുമാനമെന്ന് ഇറാന്‍. ഏക വനിതയും മലയാളിയുമായ ആന്‍ ടെസ ജോസഫിനെ നേരത്തെ മോചിപ്പിച്ചിരുന്നു. ഏപ്രിൽ 13 നാണ്  ഇറാൻ്റെ റെവല്യൂഷണറി ഗാർഡ്സ് ഹോർമുസ് കടലിടുക്കിൽ വച്ച് പോർച്ചുഗീസ് പതാക ഘടിപ്പിച്ച ചരക്ക് കപ്പൽ പിടിച്ചെടുത്തത്.

Iran releases all crew members of vessel MSC Aries including 17 Indians