വൃദ്ധന്‍, മാനസിക വെല്ലുവിളി നേരിടുന്നവന്‍; ട്രംപിനെ റോസ്​റ്റ് ചെയ്​ത് ബൈഡന്‍

റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ പരിഹസിച്ച് യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍. ട്രംപിന്‍റെ പ്രായവും മാനസികനിലയും ചൂണ്ടിക്കാണിച്ചായിരുന്നു ബൈഡന്‍റെ റോസ്‌റ്റിങ്. ഗ്രി‍‍ഡ്റോണ്‍ റസ്​റ്റോറന്‍റില്‍ സംഘടിപ്പിച്ച അത്താഴവിരകുന്നിനിടെയായിരുന്നു ട്രംപിനെ പരിഹസിച്ച് ബൈഡന്‍റെ പ്രസംഗം. 'ഒരാള്‍ വൃദ്ധന്‍, മാനസിക നില കൊണ്ടും പ്രസിഡന്‍റാവാന്‍ അയോഗ്യന്‍, മറ്റേയാള്‍ ഞാനാണ്,' ബൈഡന്‍ പറഞ്ഞു. ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്​കര്‍, ആമസോണ്‍ സ്ഥാപകനും വാഷിങ്ടണ്‍ പോസ്​റ്റ് ഉടമയുമായ ജെഫ് ബെസോസ്, ടിക് ടോക് സിഇഒ ഷൗ സി ച്യൂ അടക്കം 650ലധികം അതിഥികള്‍ പങ്കെടുത്ത അത്താഴവിരുന്നിലായിരുന്നു ബൈഡന്‍റെ പരാമര്‍ശം. 

അതേസമയം 81 കാരനായ ബൈഡനാണ് പ്രായത്തിന്‍റെ പേരില്‍ ട്രംപിനെ പരിഹസിച്ചതെന്നതും ശ്രദ്ധേയമാണ്. ഒരിക്കല്‍ കൂടി യുസ് പ്രസിഡന്‍റാവുന്നതിനുള്ള പ്രായ പരിമിതികള്‍ ചൂണ്ടിക്കാണിച്ചുള്ള വിമര്‍ശനങ്ങള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കൂടിയായ ബൈഡന്‍ നേരത്തെ തള്ളിയിരുന്നു. ബൈഡന്‍റെ ആവര്‍ത്തിച്ചുള്ള ഉച്ഛാരണ പിശകുകളും നിയന്ത്രണം തെറ്റിയുള്ള വീഴ്ചകളും തന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ ട്രംപും ആയുധമാക്കിയിരുന്നു. 

US President Joe Biden mocks Donald Trump