‘രഹസ്യ ശവകുടീരം’ തുറന്നു; സ്വർണം പൊതിഞ്ഞ മമ്മി; 4300 വർഷം പഴക്കം..!

Picture Credit: Reuters

4300 വർഷം പഴക്കമുള്ള സ്വർണപാളിയിൽ പൊതിഞ്ഞ മമ്മി കണ്ടെത്തിയെന്ന് പുരാവസ്തു ​ഗവേഷകർ. 'ഹെകാഷെപ്സ്' എന്ന് വിളിക്കപ്പെടുന്ന മമ്മി ഈജിപ്തിന്റെ ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്നതാണ്.

കെയ്റോയ്ക്ക് സമീപം നടത്തിയ ഖനനത്തിനിടെ 50 അടി തൂണിന്റെ താഴ്ചയിൽ നിന്നാണ് മമ്മി കണ്ടെത്തിയത്. ചുണ്ണാമ്പ് കല്ലിന്റെ വാതിൽ കൊണ്ട് നിർമ്മിച്ച പ്രാചീനകാലത്തെ ശിലാനിർമ്മിതമായ ശവപ്പെട്ടിയിലായിരുന്നു ഇത് അടക്കം ചെയ്തിരുന്നത്. 

‘പൂർണമായും സ്വർണ പാളികകളാൽ പൊതിഞ്ഞ ഒരു മനുഷ്യന്റെ മനോഹര മമ്മി..’ ഈജിപ്തിന്റെ ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന മമ്മിയാണിതെന്നും ​ഗവേഷക സംഘത്തിന്റെ തലവൻ ഹവാസ് പറഞ്ഞു. 

അഞ്ചാം രാജവംശത്തിലെ അവസാന ഫറവോയായ ഉനാസിന്റെ ഭരണകാലത്തെ പ്രഭുക്കന്മാരുടെ മേൽനോട്ടക്കാരനും പുരോഹിതനുമായ വ്യക്തിയുടേതാണ് മറ്റൊരു ശവകുടീരം. രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനും കൊട്ടാരത്തിലെ പ്രധാനപ്പെട്ട നേതാവിന്റെ സഹായിയുമായ മെറി എന്ന ഉദ്യോ​ഗസ്ഥന്റെ ശവകുടീരവും ഒപ്പം അനേകം മൺപാത്രങ്ങളും ​ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

Archeologists discover 4300 old gold covered mummy