ചെലവുചുരുക്കൽ; ആമസോണ്‍ 18,000 തൊഴിലാളികളെ പിരിച്ചുവിടുന്നു

ചെലവുചുരുക്കലിന്റെ ഭാഗമായി ഇ കൊമേഴ്സ് ഭീമന്‍മാരായ ആമസോണ്‍ 18,000 തൊഴിലാളികളെ പിരിച്ചുവിടുന്നു. കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമാണ് ഇത്രയധികം 

തൊഴിലാളികളെ ഒരുമിച്ച് പുറത്താക്കുന്നത്. സാമ്പത്തിക അസ്ഥിരതയാണ് പിരിച്ചുവിടലിന് കാരണമെന്ന് കമ്പനി അറിയിച്ചു. 

ലോകത്താകെ ആമസോണിന് 15 ലക്ഷം ജീവനക്കാരാണുള്ളത്. ഇതില്‍ 18,000 പേരെയാണ് പറഞ്ഞുവിടുന്നത്. തൊഴില്‍ നഷ്ടപ്പെടുന്നവരില്‍ ഏറെയും കണ്‍സ്യൂമര്‍ 

റീട്ടെയില്‍ വിഭാഗത്തിലും ഹ്യൂമണ്‍ റിസോഴ്സ് വിഭാഗത്തിലുമുള്ളവരാണ്. ഏതെല്ലാം രാജ്യങ്ങളിലുള്ള തൊഴിലാളികളെ പിരിച്ചുവിടല്‍ ബാധിക്കുമെന്ന് 

വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ യൂറോപ്പില്‍ പിരിച്ചുവിടലുണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കി., ലോകമാകെ കോവിഡ് നിയന്ത്രണങ്ങള്‍ അയഞ്ഞതോടെ ഓണ്‍ലൈന്‍ 

ഷോപ്പിങ്ങില്‍ കാര്യമായ ഇടിവുണ്ടായതും യു.എസിലും യൂറോപ്പിലും അടക്കം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതും ആമസോണിന് തിരിച്ചടിയായെന്നാണ് 

വിലയിരുത്തല്‍. ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്ന്  നവംബറില്‍ തന്നെ കമ്പനി പ്രഖ്യാപിച്ചിരുന്നു. പല വികസന പദ്ധതികളും നിര്‍ത്തലാക്കുകയും ചെയ്തു.  

അതേസമയം കോവിഡ് വ്യാപനമുണ്ടായ 2019 നുശേഷം  ഏഴരലക്ഷത്തോളം പേര്‍ക്ക് കന്പനി ജോലി നല്‍കിയെന്നും കണക്കുകള്‍ പറയുന്നു. നേരത്തെ മേറ്റ, 

സെയില്‍സ്ഫോഴ്സ് തുടങ്ങിയ കമ്പനികളും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.