ആമസോണിനെ അടുത്തറിയാന്‍ ലാല്‍ ജോസ്; വനാന്തരങ്ങളിലേക്ക് ഒരു യാത്ര

ഇന്ത്യയില്‍നിന്ന് ആമസോണ്‍ വനാന്തരങ്ങളിലേക്ക് ഏറ്റവും വലിയ യാത്രാസംഘവുമായി സിനിമാ സംവിധായകന്‍ ലാല്‍ ജോസും സുഹൃത്തുക്കളും. 45 പേരുടെ സംഘം കൊച്ചിയില്‍നിന്ന് യാത്രതിരിച്ചു. ഇരുപത് ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയില്‍ ആറ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ കാഴ്ചകള്‍ സംഘം ആസ്വദിക്കും.

ആമസോണ്‍ എക്സപഡീഷന്‍ എന്നപേരില്‍ ആമസോണിന്‍റെ മനോഹാരിത മുഴുവന്‍ ആമസോണ്‍ നദിയിലൂടെ സഞ്ചരിച്ച് ആസ്വദിക്കാനാണ് ഈ യാത്ര. ആമസോണ്‍  നദിയുടെ ഉല്‍ഭവവും, ആമസോണ്‍ മഴക്കാടുകളുകളും നേരില്‍ക്കാണാം. തദ്ദേശവാസികളായ യാഗ്വാസിനെ അടുത്തറിയാനും അവസരമുണ്ട്. ബ്രസീല്‍, അര്‍ജന്‍റീന, ഉറുഗ്വേ, പരാഗ്വേ, ചിലെ, പെറു എന്നീ ആറു ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ സംഘം സന്ദര്‍ശിക്കും.

പരമ്പരാഗത പാക്കേജ് ടൂര്‍ സങ്കല്‍പങ്ങളെ പൊളിച്ചെഴുതുന്ന പര്യവേക്ഷണ യാത്രയാകുമിതെന്നാണ് സംഘാടകര്‍ പറയുന്നത്. പ്രായഭേദമന്യേ നാല്‍പത്തിയഞ്ചുപേരാണ് യാത്രാസംഘത്തിലുള്ളത്.

Film director Lal Jose and friends to travel from India to the Amazon Forest