അയോധ്യ പ്രസാദ വിതരണം: ഉല്‍പന്നങ്ങളുടെ പേരില്‍ ആമസോണിന് കേന്ദ്രത്തിന്റെ നോട്ടിസ്

ചിത്രം: ആമസോണ്‍

അയോധ്യ പ്രസാദ വിതരണത്തിന്‍റെ പേരിലെ തട്ടിപ്പില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി.  ആമസോണിന് നോട്ടിസ് അയച്ചു. ക്ഷേത്രത്തിലെ പ്രസാദമെന്ന് തെറ്റിദ്ധരിക്കാവുന്ന ഉല്‍പന്നങ്ങള്‍ ആമസോണില്‍ ലഭ്യമായിരുന്നു. നോട്ടീസിന് ഏഴുദിവസത്തിനകം മറുപടി നല്‍കണം. പ്രസാദം, വിഐപി ദര്‍ശനം എന്നിവയുടെ പേരിലെ തട്ടിപ്പ് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

അതേസമയം, അയോധ്യ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് ഇനി രണ്ടു നാൾ. ഗർഭഗൃഹത്തിന്റെ മകുടം സജ്ജമായി. വാസ്തു പൂജ നടന്നു. പ്രാണപ്രതിഷ്ഠാ സമയത്ത് ആകാശത്ത് നിന്ന് പുഷ്പവൃഷ്ടി സംഘടിപ്പിച്ചിട്ടുണ്ട്. പ്രതിഷ്ഠയ്ക്ക് ശേഷം രാംലല്ലയ്ക്ക് നിവേദിക്കാനുള്ള 56 വിഭവങ്ങൾ കൈമാറി.

നിരവധി തീര്‍ഥാടകരാണ് പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കാന്‍  അയോധ്യയിലേക്ക് എത്തുന്നത്. പ്രാണപ്രതിഷ്ഠാദിനം കശാപ്പ്ശാലകളും ഇറച്ചി വിൽപന കേന്ദ്രങ്ങളും അടച്ചിടാൻ രാജസ്ഥാൻ സർക്കാർ നിർദേശം നൽകി.  ഡല്‍ഹി ജാമിയ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയ്ക്കും സെന്‍സെക്സിനും നിഫ്റ്റിക്കും അവധിയായിരിക്കും..