37000 അടി മുകളിൽ പൈലറ്റുമാർ ഉറങ്ങി; ലാൻഡിങ് മറന്ന് റൺവേയ്ക്ക് മുകളിൽ; ഒടുവിൽ

കടപ്പാട്; എൻഡിടിവി

സുഡാനിൽ നിന്നും എത്യോപ്യയിലെ ആഡിസ് അബാബയിലേക്ക് പറക്കുകയായിരുന്ന വിമാനത്തിലെ പൈലറ്റുമാർ ഉറങ്ങിപ്പോയതിനെ തുടർന്ന് ലാൻഡിങ് വൈകി. വിമാനംഎയർപോട്ടിനോട് അടുക്കുന്ന സമയം എയർ ട്രാഫിക് കൺട്രോൾ ടീം മുന്നറിയിപ്പ് നൽകിയെങ്കിലും ലാൻഡിങ് പ്രൊസസ്, പൈലറ്റുമാർ ആരംഭിക്കാത്തതോടെ ആശങ്ക വർധിക്കുകയായിരുന്നു. എടിസി പൈലറ്റുമാരെ പല തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. റൺവേയ്ക്കു മുകളിലൂടെ പറന്ന സമയം ലാൻഡിങ് നടത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും സംഭവിച്ചില്ല. പിന്നാലെ ഓട്ടോപൈലറ്റ് കട്ടായതിനെത്തുടർന്നുണ്ടായ അലാം മുന്നറിയിപ്പോടെയാണ് പൈലറ്റുമാർ ഉണർന്നത്. വൈകിയാണെങ്കിലും ആളപായമോ മറ്റ് ആപത്തുകളോ ഇല്ലാതെ വിമാനം സുരക്ഷിതമായി ഇറക്കി. പൈലറ്റുമാർക്കുണ്ടായ കടുത്ത ക്ഷീണമാണ് ഉറങ്ങിപ്പോവാൻ കാരണമെന്ന് ഏവിയേഷൻ അനലിസ്റ്റുകൾ പറയുന്നു.