ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗം പറയാന്‍ കടുവ; സ്റ്റണ്ട് വിഡിയോക്ക് വിമര്‍ശനം

കുഞ്ഞ് ഗർഭത്തിലിരിക്കുമ്പോഴേ ആഘോഷങ്ങൾ തുടങ്ങുകയും അതൊക്കെ എങ്ങനെ വ്യത്യസ്തമാക്കുകയും ചെയ്യാമെന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അതിനായി പല ചടങ്ങുകളും നിലവിലുണ്ട്. ജനിക്കാൻ പോകുന്ന കുട്ടിയുടെ ലിംഗം വെളിപ്പെടുത്തുന്ന ചടങ്ങും അത്തരത്തിൽ ഒന്നാണ്. 

ഈ ആഘോഷത്തിൽ കടുവയെ പങ്കുടുപ്പിച്ചതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ദുബായിലെ അക്കോപ്പിളാണ് സംഭവം. ആദ്യ കുട്ടിയെ പ്രതീക്ഷിക്കുന്ന ദമ്പതിമാർ കുഞ്ഞിന്റെ ലിംഗം വെളിപ്പെടുത്താൻ നിയോഗിച്ചത് ഒരു കടുവയെ ആയിരുന്നു. തുറസായ സ്ഥലത്ത് യഥാർത്ഥ കടുവയെ ഉപയോഗിച്ച് നടത്തി‌യ അഭ്യാസമാണ് വിമർശനങ്ങൾക്ക് വഴി വച്ചത്.

കടുവ പ്രദേശത്ത് ചുറ്റിനടക്കുന്നതും അതിനെ ബന്ധിപ്പിച്ചിട്ടില്ലാത്തതും ദൃശ്യങ്ങളിൽ കാണാം. കുറച്ച് സമയത്തിന് ശേഷം, അത് തലയ്ക്ക് മുകളിലൂടെ പറക്കുന്ന ബലൂണുകളെ പിന്തുടരുകയും അതിലൊന്ന് കൈകൊണ്ട് കുത്തുകയും ചെയ്തു. ബലൂണിൽ നിന്ന് പിങ്ക് പൊടി പുറത്തേക്ക് വരുന്നുണ്ട്, അത് കുഞ്ഞ് ഒരു പെൺകുട്ടിയായിരിക്കുമെന്ന് സൂചിപ്പിക്കുന്നു.

കടുവ നടത്തിയ സ്റ്റണ്ട് ക്യാമറയിൽ പകർത്തിയിരുന്നു, ലവ്ഇൻ ദുബായ് എന്ന പേജിൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു.

ബുർജ് അൽ അറബ് ഹോട്ടലിനടുത്തുള്ള ഒരു ബീച്ചിൽ നടന്ന പാർട്ടിയിൽ തങ്ങളുടെ ഗർഭസ്ഥ ശിശുവിന്റെ ലിംഗ വെളിപ്പെടുത്താൻ മാതാപിതാക്കൾ കടുവയെ ഉപയോഗിച്ചത്.