സ്ഥാനാരോഹണ ചടങ്ങിൽ ദേശീയ ഗാനാലാപനം ലേഡി ഗാഗ; ടോം ഹാങ്ക്സ് അവതാരകൻ

ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ദേശീയ ഗാനം ആലപിക്കുക  ഓസ്കര്‍ പുരസ്കാര ജേതാവ് ലേഡി ഗാഗ. പുതിയ പ്രസിഡന്റിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രൈം ടൈം ലൈവ് ഷോയില്‍ ഹോളിവുഡ് നടന്‍ ടോം ഹാങ്ക്സായിരിക്കും അവതാരകന്‍.  

ജനുവരി ആറിലെ കലാപത്തിന്റെ മുറിപ്പാടുപേറുന്ന കേ്പിറ്റൾ ബില്‍ഡിങ്ങിന് മുന്നില്‍ പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കുമ്പോള്‍ ദേശീയഗാനം ലേഡി 

ഗാഗയുടെ ശബ്ദത്തില്‍ മുഴങ്ങും. ബറാക് ഒബാമയുടെ സ്ഥാനാരോഹണ ചടങ്ങില്‍ ബിയോണ്‍സെയായിരുന്നു ദേശീയഗാനം ആലപിച്ചത്.   കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ നടക്കുന്ന  ഉദ്ഘാടന ചടങ്ങില്‍ ജെന്നിഫര്‍ ലോപ്പസും സംഗീതവിരുന്നൊരുക്കും.  സ്ഥാനാരോഹണ ചടങ്ങിനെത്താന്‍ 

കഴിയാത്തവര്‍ക്കായാണ് സെലിബ്രേറ്റിങ് അമേരിക്ക എന്ന തല്‍സമയ പരിപാടി. ടോം ഹാങ്ക്സ് അവതാരകനാകുമ്പോള്‍  ജസ്റ്റിന്‍ ടിംബര്‍ലേക്ക്, ഡെനി ലൊവാറ്റോ, ജോണ്‍ ലെജന്റ് തുടങ്ങിയ  താരനിര അമേരിക്കയ്ക്കൊപ്പം ആഘോഷിക്കും. മുന്‍ ബാസ്ക്കറ്റ് ബോള്‍ താരം കരീം അബ്ദുല്‍ ജബ്ബാര്‍, മേജര്‍ ലീഗ് ബേസ്ബോളിലെ ആദ്യ വനിത ജനറല്‍ മനേജര്‍ കിം എങ് എന്നിവരും ജോ ബൈഡന്‍ പ്രസിഡന്റായശേഷമുള്ള പ്രൈം ടൈം ഷോയില്‍ സാന്നിധ്യമറിയിക്കും.