അമേരിക്കയിൽ യുകെ കോവിഡ് കുതിച്ചു ചാടും; ഇരട്ടപ്രഹരം; മുന്നറിയിപ്പ്

ജനിതക മാറ്റം വന്ന യുകെ കോവിഡ് വൈറസ് അമേരിക്കയിൽ അതിതീവ്ര വ്യാപനമായി മാറുമെന്ന് മുന്നറിയിപ്പ്. അടുത്ത മാർച്ച് മാസത്തോടെ വൈറസിന്റെ കുതിച്ചു ചാട്ടമാകും അമേരിക്കയെ കാത്തിരിക്കുന്നതെന്ന് സെന്റേഴ്സ് ഫോര്‍ ഡിസീസസ് പ്രിവൻഷൻ ആന്റ് കണ്‍ട്രോൾ വിഭാഗമാണ് മുന്നറിയിപ്പ് നൽകിയത്. അതിശൈത്യമുള്ള നിലവിലെ കാലാവസ്ഥയിൽ യുകെ കോവിഡ് വ്യാപനം വലിയ വെല്ലുവിളിയാണ് അമേരിക്കയ്ക്ക് നേരെ നടത്തുന്നത്. ആദ്യ നൂറു ദിവസത്തിനിടെ 100 മില്യൺ അമേരിക്കക്കാർക്ക് കുത്തിവെയ്പ്പ് നടപ്പാക്കാൻ കഴിയുമെന്ന നിയുക്ത പ്രസിഡണ്ട് ജോ ബൈഡന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സിഡിസിയുടെ കരുതൽ മുന്നറിയിപ്പ്

ലോകത്തിൽ കോവിഡ് വ്യാപനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന യുഎസിന് ഇരട്ടപ്രഹരമാണ് യുകെ കോവിഡ്..ഇതിനോടകം 3,91000 കോവിഡ് മരണമാണ് യുഎസിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്..