ബലാകോട്ടിൽ കൊല്ലപ്പെട്ടത് 300 പേർ; വെളിപ്പെടുത്തി പാക് മുൻ നയതന്ത്രജ്ഞൻ

ബലാകോട്ടിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 300 ലേറെ പേരെന്ന് മുൻ പാക് നയതന്ത്രജ്ഞന്റെ വെളിപ്പെടുത്തൽ. 2019 ഫെബ്രുവരി 26നാണ് ബലാകോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ഇന്ത്യയുടെ ആക്രമണത്തിൽ ആൾനാശമുണ്ടായിട്ടില്ലെന്നായിരുന്നു പാകിസ്ഥാൻ ഇത്രയും നാൾ അവകാശപ്പെട്ടിരുന്നത്.

പുൽവാമയിൽ 40 സിആർപിഎഫ് ജവാൻമാരുടെ ജീവനെടുത്തതിന് പകരമായാണ് ഇന്ത്യ ഖൈബർ പ്രവിശ്യയിലെ ജയ്ഷെ കേന്ദ്രം ആക്രമിച്ചത്. ഇന്ത്യ അതിർത്തി കടന്നെത്തി യുദ്ധസമാനമായ സാഹചര്യമാണ് സൃഷ്ടിച്ചതെന്ന് ആരോപിച്ചതിനൊപ്പമാണ് 300 േപർ അന്ന് കൊല്ലപ്പെട്ടതായി ആഗാ ഹിലാലി വെളിപ്പെടുത്തിയത്. പാക് ഉർദു ചാനലിൽ നടന്ന ചർച്ചയിലായിരുന്നു വെളിപ്പെടുത്തൽ.