'കപൂർ ഹവേലി'ക്ക് ഒരു കോടി; ഇതിഹാസങ്ങളുടെ വീട് നെഞ്ചിലേറ്റി പാകിസ്ഥാൻ

ബോളിവുഡ് താരങ്ങളായ രാജ് കപൂറും ദിലീപ് കുമാറും ജനിച്ച് വളർന്ന വീടുകളെ ഏറ്റെടുത്ത് സംരക്ഷിക്കാനൊരുങ്ങി പാകിസ്ഥാൻ. ഇരുവരും ജനിച്ച് വളർന്ന കുടുംബ വീടുകൾ ഏറ്റെടുത്ത് സ്മാരകങ്ങളാക്കാനാണ് ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യ സർക്കാർ പദ്ധതിയിടുന്നത്. നൂറുവർഷത്തിലേറെ പഴക്കമുള്ളതാണ് ഇരുവീടുകളും.

പെഷവാർ നഗരത്തിന്റെ ഹൃദയഭാഗമായ കിസ്സ ഖ്വാനി ബസാറിലാണ് ഈ വീടുകളുള്ളത്. വസതികൾ ഏറ്റെടുക്കുന്നതിന് മുന്നോടിയായി കപൂർഹവേലിക്ക് ഒരു കോടി രൂപയും ദിലീപ്കുമാറിന്റെ വീടിന് 80.56 ലക്ഷം രൂപയും സർക്കാർ വിലയിട്ടു.