ലോകം മുഴുവൻ കൊറോണ വൈറസ് ഭീതിയിൽ തകർന്ന് നിൽക്കുമ്പോൾ, മഹാമാരിക്ക് തുടക്കമിട്ട ചൈനയിലെ വുഹാനിൽ ഇപ്പോൾ ആഘോഷരാവുകയാണ്.കഴിഞ്ഞ വീക്കെന്‍ഡില്‍ ഇലക്ട്രോണിക് മ്യൂസിക് ഫെസ്റ്റിവലിന്റെ ഭാഗമായി ആയിരക്കണക്കിന് ആളുകളാണ് ഒരിടത്ത് തടിച്ചുകൂടിയത്. വുഹാനിലെ മായ ബീച്ച് വാട്ടർ പാർക്കിലാണ് ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ ആളുകള്‍ തെരുതെരാ വന്നു നിറഞ്ഞത്.
സ്വിംസ്യൂട്ടില്‍ തോളോടു തോളുരുമ്മി, മാസ്ക് പോലും ധരിക്കാതെയാണ് എല്ലാവരും എത്തിയിരിക്കുന്നത്.സ്വിമ്മിംഗ് പൂളിലെ റബ്ബർ ട്യൂബുകളിൽ ആളുകള്‍ നിറഞ്ഞത്. ജലം കാണാനാവാത്ത രീതിയില്‍ ഉള്ള ജനക്കൂട്ടം ആയിരുന്നു പൂളിനുള്ളില്‍ എന്ന് ഇവിടെ നിന്നുള്ള ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
ഹുബെ പ്രവിശ്യയിലെ 11 ദശലക്ഷം ആളുകള്‍ വസിക്കുന്ന വുഹാന്‍ നഗരത്തില്‍ ജീവിതം ക്രമേണ സാധാരണ നിലയിലായിക്കഴിഞ്ഞു. ഏപ്രിൽ തുടക്കത്തിൽ 76 ദിവസത്തെ കർശനമായ ലോക്ക്ഡൗൺ കാലത്തിനു ശേഷം ഇവിടത്തെ കേസുകള്‍ എല്ലാം തന്നെ ഒതുങ്ങിയിരുന്നു. മെയ് പകുതി മുതൽ പുതിയ കൊറോണ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.