കോവിഡിന്‍റെ സാമ്പത്തികാഘാതം; ജർമനിയിൽ ധനമന്ത്രി ജീവനൊടുക്കി

കോവിഡ് വ്യാപനം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതമോർത്തുള്ള മനോവിഷമത്താൽ ജർമനിയിലെ മന്ത്രി ആത്മഹത്യ ചെയ്തു. ഹെസെ സംസ്ഥാനത്തെ ധനകാര്യ മന്ത്രി തോമസ് ഷോഫർ ആണ് ജീവനൊടുക്കിയത്. 54കാരനായ തോമസിനെ റെയിൽവെ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നെന്നു സർക്കാർ അറിയിച്ചു.

ജർമൻ ചാൻസലർ അംഗല മെർക്കലിന്റെ പാർട്ടിയായ സിഡിയുവിന്റെ പ്രമുഖ നേതാവാണ്. ജർമനിയുടെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫർട്ടിന്റെ പ്രധാനഭാഗമാണ് ഹെസെ സംസ്ഥാനം. ഡച്ച് ബാങ്ക്, കൊമേഴ്സ് ബാങ്ക്, യൂറോപ്യൻ സെൻട്രൽ ബാങ്ക് എന്നീ പ്രമുഖ ബാങ്കുകളുടെ ആസ്ഥാനമാണു ഫ്രാങ്ക്ഫർട്ട്. 10 വർഷമായി ഹെസെയിലെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നതു തോമസ് ആണ്.

ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം  33,116 ആയി. ആയി. 6,83,997 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പ്രധാന രാജ്യങ്ങളിലെ കണക്കുകള്‍ ഇങ്ങനെ. ഇറ്റലിയില്‍ മാത്രം  10,779 പേരാണ് മരിച്ചത്. സ്പെയിനില്‍ 6,606 പേര്‍ മരിച്ചു. ചൈനയില്‍  3,300 പേര്‍ മരിച്ചു. ഇറാനില്‍ മരണ സംഖ്യ 2,640 ആയി. ഫ്രാന്‍സില്‍ 2,314 പേരാണ് മരിച്ചത്.  അമേരിക്കയില്‍ 2,328ആണ് മരണം. ബ്രിട്ടണില്‍ ഇതുവരെ 1,228 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. നെതര്‍ലാന്‍ഡ്സില്‍ 771ഉം. ജര്‍മനിയിലും അതിവേഗമാണ് കോവിഡ് പടരുന്നത്. 58,247 രോഗബാധിതരില്‍ 455 പേര്‍ മരിച്ചു.