ലോകത്തെ അമ്പരപ്പിച്ച നീണ്ട കൊമ്പുകൾ; ഓർമ ബാക്കിയാക്കി ‘ടിം’ മടങ്ങി; വിഡിയോ

ലോകത്തെ തന്നെ അമ്പരപ്പിച്ച് െകാമ്പൻ ഓർമയായി. കെനിയയിലെ ഏറ്റവും വലിയ െകാമ്പൻമാരിൽ ഒന്നായ ടിം എന്ന ആനയാണ് ആമ്പോസ്‌ലി ദേശീയ പാർക്കിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. നീണ്ട കൂറ്റൻ കൊമ്പുകളായിരുന്നു ടിമ്മിന്റെ പ്രത്യേകത. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ കൊമ്പിനുടമയായ ആനയായിരുന്നു ടിം.  45 കിലോയോളം ഭാരമുണ്ടായിരുന്നു ടിമ്മിന്റെ നീണ്ട കൊമ്പുകൾക്ക്. 

കൃഷിയിടത്തിലിറങ്ങി വിള നശിപ്പിക്കുന്നത് ടിമ്മിന്റെ പതിവായിരുന്നു. ഒന്നലധികം തവണ ഗ്രാമവാസികളുടെ കുന്തംകൊണ്ടുള്ള ആക്രമണത്തിനും ടിം ഇരയായിട്ടുണ്ട്. ഇതിനു തടയിടാനാണ് 2016 ൽ ടിമ്മിന് കോളർ ഘടിപ്പിച്ചത്. ടിമ്മിന്റെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ പിന്നീട് ഇതുപകരിച്ചു. ടിമ്മിന്റെ ശരീരം കെനിയയിലെ വനം വകുപ്പ് നെയ്റോബിയിലുള്ള നാഷണൽ മ‍്യൂസിയത്തിനു കൈമാറി. പഠനാവശ്യങ്ങൾക്കും മറ്റുമായി ശരീരം സൂക്ഷിക്കാനാണ് തീരുമാനം.