മൂന്നാം ലോക മഹായുദ്ധം ആരംഭിച്ചോ? ആശങ്കയുടെ തിരച്ചിൽ! ചര്‍ച്ചചൂട്

അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്‍ രഹസ്യസേന തലവന്‍ ഖാസിം സുലൈമാനി കൊല്ലപ്പെടതോടെ മൂന്നാം ലോകമഹായുദ്ധത്തിനെ പറ്റിയുള്ള ആശങ്കയുരുകയാണ്. ഇത് ഇന്റര്‍നെറ്റ് ലോകത്തും പ്രതിഫലിക്കുന്നുണ്ട്.  ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇപ്പോള്‍ തിരയുന്നത് മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ചാണ്. ഗൂഗിള്‍ പുറത്തുവിടുന്ന ട്രന്‍ഡിംഗ് റെക്കോഡുകളില്‍ ഏറ്റവും മുൻപിലേക്കുള്ള കുതിപ്പിലാണ് 'മൂന്നാം ലോകമഹായുദ്ധം'. ട്രംപിന്റെ നീക്കങ്ങളും ഇറാന്റെ പ്രഖ്യാപനങ്ങളും ഈക്കാര്യത്തിലെ ആശങ്ക പ്രകടമാക്കുന്നതാണ്.

കഴിഞ്ഞ നാലു ദിവസത്തെ ഗൂഗിള്‍ ട്രന്‍ഡില്‍ ബ്രസീലിലേയും മെക്സിക്കോയിലേയും ആളുകളാണ് മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് തിരഞ്ഞത്. മൂന്നാം ലോകമഹായുദ്ധത്തിന് സാധ്യതയുണ്ടോ? മൂന്നാം ലോക മഹായുദ്ധം ആരംഭിച്ചോ? എന്നീ ചോദ്യങ്ങളാണ് പ്രധാനമായും ഗൂഗിളില്‍ ഉയര്‍ന്നുവന്നത്.

മൂന്നാം ലോകമഹായുദ്ധമെന്ന ആശങ്കയെ വര്‍ധിപ്പിക്കുന്നതാണ് നിലവിലെ സാഹചര്യം. അമേരിക്കയും ഇറാനും തമ്മിലുള്ള പോര്‍ വിളികളും ശക്തമായിരിക്കുയാണ്. ഇറാനെതിരെ ആക്രമണം നടത്താനും മടിക്കില്ലെന്ന് അമേരിക്കയും തിരിച്ചടിക്കുമെന്ന് ഇറാനും ആവര്‍ത്തിക്കുന്നതുണ്ട്. 

2015 നവംബറിലും സമാനമായ സാഹചര്യത്തില്‍ മൂന്നാം ലോകമഹായുദ്ധം ചര്‍ച്ചയായിരുന്നു. അന്ന് റഷ്യന്‍ പോര്‍വിമാനം തുര്‍ക്കി വെടിവെച്ചിട്ടതിനെ തുടര്‍ന്നാണ് ആശങ്കകള്‍ വര്‍ധിച്ചത്. തുര്‍ക്കി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് ലോകമഹായുദ്ധ ആശങ്കകള്‍ അന്ന് ഉയര്‍ന്നുവന്നത്.