സിംഹം, പൂച്ച, പാമ്പ്, മുതല..’; ഇൗജിപ്തിൽ മമ്മി രൂപത്തിൽ മൃഗങ്ങൾ; കൗതുകം

ഇൗജിപ്ത് ജനത മമ്മികളായി സൂക്ഷിച്ചിരുന്ന മൃഗങ്ങളുടെ ശേഖരത്തിന്റെ പ്രദർശനമൊരുക്കി അധികൃതർ. വിവിധ ഇനം മൃഗങ്ങളുടെ മമ്മികളാണ് പല കാലഘട്ടങ്ങളിൽ നിന്നും കണ്ടെത്തിയത്. ഇക്കൂട്ടത്തിൽ  സിംഹങ്ങൾ, പൂച്ചകൾ, മൂർഖൻ പാമ്പുകൾ, മുതല, പക്ഷികൾ എന്നിങ്ങനെയുള്ളവയുടെ മമ്മികളാണ് ഇപ്പോൾ പ്രദർശനത്തിന് വച്ചിരിക്കുന്നത്. ഇതിനൊപ്പം മരവും വെങ്കലവും ഉപയോഗിച്ച് നിർമിച്ച മൃഗങ്ങളുടെ പ്രതിമകളും അധികൃതർ പ്രദർശിപ്പിച്ചു.

കാട്ടുപൂച്ചകളുടെയും സിംഹക്കുട്ടികളുടെയും മമ്മികൾ ഇക്കൂട്ടത്തിലുണ്ട്. ഇതിനൊപ്പം ഏതു മൃഗമാണെന്ന് തിരിച്ചറിയാൻ കഴിയാത്തവയും ഉൾപ്പെടുന്നു. പുരാതന ഈജിപ്തുകാർ മമ്മിഫൈഡ് മൃഗങ്ങളെ ആരാധിച്ചിരുന്നിരിക്കാമെന്നും അതിന്റെ സൂചനകളാകാം ഇതെന്നുമാണ് വിദഗ്ധർ പറയുന്നത്.