കയ്യടി നേടി അണ്ടർ വാട്ടർ റോബോട്ട്സ്; വെള്ളത്തിനടിയിൽ പ്രവർത്തിക്കും

അണ്ടര്‍ വാട്ടര്‍ റോബോട്ട്സ്, അതായത് വെള്ളത്തിനടിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന യന്ത്രമനുഷ്യര്‍. ചൈനയില്‍ നടന്ന വേള്‍ഡ് ഇന്‍റലിജന്‍സ് അണ്ടര്‍ വാട്ടര്‍ റോബോട്ട്സ് ചലഞ്ചിലാണ് ഇത്തരം യന്ത്രമനുഷ്യര്‍ താരങ്ങളായത്

മറ്റു റോബോട്ടുകളെ പോലെ രൂപത്തില്‍ മനുഷ്യസാമ്യമൊന്നും അണ്ടര്‍ വാട്ടര്‍ റോബോട്ടുകള്‍ക്കില്ല. ഇവരുടെ പ്രകടനങ്ങള്‍ക്കാണ് കയ്യടി.

ചൈനയിലെ വിവിധ യൂണിവേഴ്സിറ്റികളാണ് ഈ മല്‍സരത്തില്‍ പങ്കെടുത്തത്. അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളില്‍ പിറവിയെടുത്ത റോബോട്ടുകളാണ് മാറ്റുരച്ചത്. 

വെള്ളത്തിനടിയിലെ വേഗത, ക്യാമറ മികവ്, കൃത്യത എന്നിവയെല്ലാമാണ് തെളിയിക്കേണ്ടത്. ഒരു വീഡിയോ ഗെയിം കളിക്കുന്നതുപോലെ റോബോട്ടുകളെ നിയന്ത്രിക്കാം. ജോയ് സ്റ്റിക്, ലാപ്ടോപ്പ് എന്നിവ ഉപയോഗിച്ചാണ് ഇത്. കാഴ്ചകള്‍ തല്‍സമയം ഒരു സ്ക്രീനില്‍ കാണികള്‍ക്ക് ആസ്വദിക്കാം

കുട്ടികളുടെ പഠന ആവശ്യങ്ങള്‍ക്കായാണ് ഇത്തരം റോബോട്ടുകളെ ഉപയോഗിക്കുന്നതെന്ന് ചൈനയിലെ ഓഷ്യന്‍ യൂണിവേഴ്സിറ്റി പ്രതിനിധി പറയുന്നു.