ഭീകരാക്രമണത്തെ അപലപിച്ച് പാക് യുവജനത; ‘വെറുപ്പിനെതിരായ ചലഞ്ച്’ വൈറൽ‌

പുൽവാമ ഭീകരാക്രമണത്തിൽ ഇന്ത്യയും ലോക രാജ്യങ്ങളും പാകിസ്ഥാനെതിരെ വിരൽ ചൂണ്ടുമ്പോൾ നിഷേധിച്ചും തർക്കിച്ചും മുന്നേറുകയാണ് പാകിസ്ഥാൻ. എന്നാൽ പാകിസ്ഥാനിൽ സോഷ്യൽ ലോകത്ത് ആക്രമണത്തെ അപലപിച്ച് യുവജനത രംഗത്തെത്തി. കയ്യിൽ പ്ലക്കാർഡുകളുമേന്തി അവർ ഭീകരാക്രമത്തെ അപലപിക്കുകയാണ്. വെറുപ്പിനെതിരായ ചലഞ്ച് നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

എന്റെ മനുഷ്യത്വം ദേശീയതയ്ക്ക് വേണ്ടി പണയപ്പെടുത്തില്ലെന്നും രക്തം ആരുടെതാണെങ്കിലും ചീന്തരുതെന്ന പ്ലക്കാർഡും ഉയർത്തി ചിത്രമെടുത്ത് പോസ്റ്റ് ചെയ്താണ് ക്യാംപെയിൻ മുന്നേറുന്നത്. പാക് മാധ്യമപ്രവർത്തകയായ സെഹയർ മിർസയും ക്യാംപെയിനിന്റെ ഭാഗമായി.