ഭർത്താവിന്‍റെ പിറന്നാളിന് പർവതമുകളിൽ ഫോട്ടോ; ഭാര്യക്ക് ദാരുണാന്ത്യം

ഭർത്താവിന്‍റെ പിറന്നാൾ ദിനത്തിൽ പർവത മുകളിൽ വെച്ച് ഫോട്ടോക്കു പോസ് ചെയ്ത ഭാര്യക്ക് ദാരുണാന്ത്യം. കേപ് ടൗണിലാണ് സംഭവം. 31 കാരിയായ റോക്സ് ആണ് മരിച്ചത്. ഭർത്താവ് ആൻഡ്രൂവിന്‍റെ പിറന്നാൾ ആഘോഷിക്കാൻ എത്തിയതായിരുന്നു ഇവർ.

സൂര്യനെ പിടിക്കാനെന്ന രീതിയിൽ ഉയർന്നു ചാടി ഫോട്ടോക്കു പോസ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ചാടി നിലത്തെത്തിയപ്പോൾ ബാലന്‍സ് തെറ്റി താഴേക്കു വീഴുകയായിരുന്നു. സന്ദർശകരെ വിലക്കിയിട്ടുള്ള സ്ഥലത്തായിരുന്നു പോസിങ്ങ്. വലിയ കാറ്റ് ഉണ്ടാകുന്ന സ്ഥലമാണിവിടമെന്ന് അധികൃതർ മുന്നറിയിപ്പും നൽകിയിരുന്നു.

മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് റോക്സിന്‍റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവർ വിവാഹിതരായത്.