കാനഡയിൽ കഞ്ചാവ് നിയമവിധേയം; ആദ്യമായി വാങ്ങിയ കഞ്ചാവ് ഫ്രെയിം ചെയ്ത് വയ്ക്കുമെന്ന് യുവാവ്

കാനഡയിൽ ഇനി മുതൽ കഞ്ചാവ് വിൽപ്പന നിയമവിധേയം. ലോകത്ത് കഞ്ചാവ് നിയമവിധേയമാക്കുന്ന രണ്ടാമത്തെ രാജ്യമാണ് കാനഡ. ജി7 രാജ്യങ്ങളില്‍ ഒന്നാമത്തേതും. കഞ്ചാവ് നിയമപരമായി വിൽക്കുന്ന ലോകത്തെ ഏറ്റവും വലിയ വിപണിയായി മാറുകയാണ് കാനഡ. ന്യൂഫൗണ്ട്‌ലാന്റിലാണ് പുലര്‍ച്ചെ കഞ്ചാവ് വിറ്റത്. നിമിഷങ്ങൾക്കകം കഞ്ചാവ് വാങ്ങാൻ വൻതളളിക്കയറ്റമുണ്ടായി. പ്രധാനമന്ത്രി ജസ്റ്റില്‍ ട്രൂഡോയുടെ 2015-ലെ തിരഞ്ഞെടുപ്പ് വാഗ്‌ദാനമാണ് പാലിക്കപ്പെട്ടത്. 

ഇയാൻ പവർ എന്ന യുവാവാണ് ആദ്യമായി കാനഡയില് ‍നിമയപരമായി കഞ്ചാവ് വാങ്ങിയത്. നേട്ടം ഇയാൻ പവർ ആഘോഷിക്കുകയും ചെയ്തു.താൻ വാങ്ങിയ കഞ്ചാവ് വലിക്കില്ലെന്നും വീട്ടിലെ ചുവരിൽ ഫ്രെയിം ചെയ്ത് സൂക്ഷിക്കുമെന്നും ഇയാൻ പവർ പറഞ്ഞു. കാനഡയിൽ ഉത്സപ്രതീതിയാണ് എങ്ങും. നിര്തതുകളിൽ സന്തോഷസൂചകമായി ഹോൺമുഴക്കി കാനഡ ജനത ഈ മുഹുർത്തം ആഘോഷിച്ചു. 

കാനഡയിലെ എല്ലാ പ്രദേശങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഇനി യഥേഷ്ടം കഞ്ചാവ് വിൽക്കാം.ലൈസന്‍സ് ഉള്ള വില്‍പ്പനക്കാരില്‍ നിന്നും കനാബിസ് എന്നറിയപ്പെടുന്ന കഞ്ചാവും അതിന്റെ ഓയിലും കാനഡക്കാര്‍ക്ക് ഇഷ്ടംപോലെ വാങ്ങിക്കാം. അംഗീകൃത നിർമ്മാതാക്കള്‍ക്ക് പുറമെ ഓണ്‍ലൈന്‍ മുഖനേയും കഞ്ചാവ് ലഭ്യമാകും. പ്രായപൂർത്തിയാകാത്തവർക്ക് 30 ഗ്രാം കഞ്ചാവ് മാത്രമേ വാങ്ങിക്കാൻ സാധിക്കുവെന്നതാണ് വ്യവസ്ഥ. 2001 ൽ ചികിത്സയ്ക്കായി കഞ്ചാവ് ഉപയോഗിക്കുന്നത് അനുവദിച്ചതിന് പിന്നാലെയാണ് രാജ്യത്ത് കഞ്ചാവ് നിയമവിധേയമാക്കിയതും. 

അടുത്ത വർഷത്തോടെ കഞ്ചാവ് ചേർത്ത  ഭക്ഷ്യോത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കഞ്ചാവ് ചേര്‍ത്ത ഭക്ഷ്യോത്പന്നങ്ങളെക്കുറിച്ചുള്ള സാധ്യത പഠനം ആദ്യ ഘട്ടത്തില്‍ നടത്തും. അതിനു ശേഷമായിരിക്കും കഞ്ചാവ് ചേര്‍ത്ത ഭക്ഷ്യോത്പന്നങ്ങള്‍ വിപണിയിലെത്തിക്കുക.

കഞ്ചാവ് വിൽപ്പന നിയമവിധേയമാണെങ്കിലും കഞ്ചാവിന്റെ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയാൽ പിടിവീഴും. അനുവദീനയമായ അളവിൽ കഞ്ചാവ് കൈവശം വെച്ചാലും നാലിൽ കൂടുതൽ കഞ്ചാവ് ചെടികൾ വളർത്തുക. അംഗീകാരമില്ലാത്ത വ്യാപരികളില്‍ നിന്ന് വാങ്ങുക തുടങ്ങിയ ഇപ്പോഴും ഗുരുതരമായ  കുറ്റമാണ്.