കെട്ടിടത്തിനു മുകളിൽ ബക്കറ്റിൽ കഞ്ചാവ് വളർത്തി; രണ്ടുപേർ പിടിയിൽ

മലപ്പുറം തേഞ്ഞിപ്പലത്ത് മദ്യവേട്ടക്കിറങ്ങിയ എക്‌സൈസ് സംഘത്തിന് വാടക കെട്ടിടത്തിൽ നിന്നും ലഭിച്ചത് കഞ്ചാവ് ചെടികള്‍. തേഞ്ഞിപ്പലം ദേവതിയാലില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക കെട്ടിടത്തിന് മുകളില്‍ നിന്നാണ് ബക്കറ്റിലാക്കി വളർത്തുകയായിരുന്ന രണ്ട് കഞ്ചാവ് ചെടികള്‍ എക്‌സൈസ് പിടിച്ചെടുത്തത്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് എക്‌സൈസ് അറയിച്ചു.

അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തില്‍ അനധികൃതമായി മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. ബക്കറ്റിലാക്കി സൂക്ഷിച്ചിരുന്ന രണ്ട് ചെടികളാണ് പിടിച്ചെടുത്തത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികള്‍ പലരും നാട്ടിലേക്ക് പോയിട്ടുണ്ട്. കഞ്ചാവ് നട്ടു വളര്‍ത്തിയവരെ ഉടൻ പിടികൂടുമെന്ന് എക്‌സൈസ് അറിയിച്ചു. കെട്ടിടത്തില്‍ നിന്ന് മദ്യം കണ്ടെത്താനായതുമില്ല.