പരിശീലനത്തിനൊടുവിൽ പാർക്കിങ് പാളി; കാര്‍ 'പൂളിൽ' എത്തിച്ച് വൃദ്ധ

ഡ്രൈവിങ് പഠനം അവസാനിച്ചത് സമീപത്തെ പൂളിൽ. അവസാനം കാർ തിരിച്ചെടുക്കാൻ രണ്ട് പേർ നീന്തൽക്കുള്തതിൽ ഇറങ്ങേണ്ടി വന്നു. അമേരിക്കയിലെ മേരിലാൻഡിലാണ് സംഭവം നടന്നത്. അറുപതുകാരി ഓടിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി നീന്തൽകുളത്തിലേയ്ക്ക് പോയത്. വാഹനം ഓടിക്കാൻ പഠിക്കുന്നതിലെ പ്രധാന പാഠമാണ് പാർക്കിങ്. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പാർക്ക് ചെയ്ത് കാണിച്ചാലേ ചില രാജ്യങ്ങളിൽ ലൈസൻസ് പോലും ലഭിക്കൂ. 

പാരലൽ പാർക്കിങ്, റിവേഴ്സ് പാർക്കിങ് തുടങ്ങി നിരവധി ടെക്നിക്കുകളുണ്ട് പാർക്കിങ്ങിൽ. പക്ഷേ ഡ്രൈവിങ് പരിശീലകരെ എല്ലാം അമ്പരപ്പിച്ചിരിക്കുകയാണ് ഈ പാർക്കിങ്. ഇതിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.  'കാർ പൂൾ' എന്ന വാക്കിന് ഇപ്പോഴാണ് കൃത്യയമായ അർത്ഥം വന്നിരിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ നിന്നുള്ള പ്രതികരണം. കാർ നിയന്ത്രണം തെറ്റി കുളത്തിൽ പതിച്ചെങ്കിലും അതിലുണ്ടായിരുന്ന സ്ത്രീയും പരിശീലകനും ഉടൻ തന്നെ നീന്തി രക്ഷപെട്ടു. ഇതിന് ശേഷമാണ് രക്ഷാപ്രവർത്തകർ എത്തി കാർ കരയ്ക്കെത്തിച്ചത്.