പത്ത് കോടി ബംബറടിച്ച ലോട്ടറി ടിക്കറ്റ് ഫ്രിഡ്ജില്‍ ‘ഒളിച്ചു’; തണുത്തുറഞ്ഞ് 38 ദിവസം..!

10 കോടിയുടെ ബംബർ ലോട്ടറി അടിച്ചിട്ടും സമ്മാനം വാങ്ങാൻ വിജയി എത്താതിരുന്നത് കുറച്ചൊന്നുമല്ല അധികൃതരെ ഞെട്ടിച്ചത്. ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിനിടയിലും സമ്മാനം വാങ്ങാൻ ആരും എത്തിയില്ല. ആളില്ലാത്ത ലോട്ടറി ടിക്കറ്റിനെ കുറിച്ച് പ്രധാന്യത്തോടെ ഓസ്ട്രേലിയൻ മാധ്യമങ്ങൾ വാർത്ത നൽകുകയും ചെയ്തു. നീണ്ട 38 ദിവസത്തെ കാത്തിരിപ്പ് യഥാർത്ഥ്യമായി. 38 ദിവസത്തിനു ശേഷം സമ്മാനം തേടി ഉടമയെത്തി. 

വടക്കന്‍ മേഖലയായ കാതറിന്‍ സ്വദേശിക്കാണ് സമ്മാനം അടിച്ചത്. 38 ദിവസത്തിനു ശേഷമാണ് ഉടമയ്ക്ക് ലോട്ടറി ടിക്കറ്റ് കണ്ടു കിട്ടുന്നത്. അതും ഫ്രിഡ്ജിൽ നിന്നും. 38 ദിവസങ്ങൾക്കു ശേഷമാണ് ഫ്രീസറിലുരുന്ന ലോട്ടറി ടിക്കറ്റ് ജേതാവിന്റെ ശ്രദ്ധയിൽപ്പെടുന്നത്. വീട്ടിലേയ്ക്കു വാങ്ങിയ ഭക്ഷണ സാധനത്തോടോപ്പം ലോട്ടറി ടിക്കറ്റ് അബന്ധത്തിൽ അതിനൊപ്പം ഫ്രിഡ്ജിൽ എത്തുകയായിരുന്നു. നിനച്ചിരിക്കാതെ കയ്യിൽ വന്ന ഭാഗ്യമാണ് ഇതെന്നും 38 ദിവസങ്ങൾക്ക് ശേഷം ലോട്ടറി ടിക്കറ്റ് കണ്ടെത്താനായതിൽ അതീവ സന്തോഷമുണ്ടെന്നും ജേതാവ് പ്രതികരിച്ചു. 

യഥാർത്ഥ ഉടയെ കണ്ടെത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ലോട്ടറി വിറ്റ കാതറിൻ എക്സ്പോഷർ ഫോട്ടോഗ്രാഫിക്സ് ഉടമ കെയ്തി സ്മെയിൽ പ്രതികരിച്ചു. 38 ദിവസമായി ടിക്കറ്റിന് അവകാശവാദം ഉന്നയിച്ച് ആരും വരാത്തത് ആശങ്കപ്പെടുത്തിയെന്നും. യഥാർത്ഥ ഉടമയെ കണ്ടെത്തിയെോ എന്ന് ആരാഞ്ഞ് നിരവധി പേർ വരാരുണ്ടെന്നും കെയ്തി പറഞ്ഞു.