'പടുവൃദ്ധനെന്നും കുളളൻ റോക്കറ്റ് മനുഷ്യനുമെന്ന' പോർവിളികൾ ഇല്ല; ഇനി സുഹൃത്തുക്കൾ: ചരിത്രം

ചരിത്രത്തിലാദ്യമായണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഉത്തരകൊറിയന്‍ ഭരണാധികാരിയുമായി കൂടികാഴ്ച നടത്തുന്നത്.  പരസ്പര സ്നേഹവും സൗഹൃദവും വെളിവാക്കുന്നതായിരുന്നു ഇരുവരുടെയും ശരീരഭാഷ. ആണവായുധങ്ങളുയര്‍ത്തി പരസ്പരം പോര്‍വിളി നടത്തിയവാരണ് കാപെല്ലാ ഹോട്ടലില്‍ ചിരപരിചിതരെപ്പോലെ പെരുമാറിയത്.

പരസ്പരം ഇല്ലാതാക്കുമെന്ന് വെല്ലുവിളിച്ച രണ്ടാ രാഷ്ട്രത്തലവന്‍മാര്‍. തികഞ്ഞ ഏകാധിപതിയായ കിം ജോങ് ഉന്നും അമേരിക്കയുടെ രാഷ്ട്രീയ പാരമ്പര്യങ്ങള്‍ക്ക് പുതുനിറം നല്‍കി എത്തിയ പിടിവാശിക്കാരനായ പ്രസിഡന്റ് ഡോണള്‍‍ഡ് ട്രംപും. പടുവൃദ്ധനെന്നും കുള്ളന്‍ റോക്കറ്റ് മനുഷ്യനെന്നും പറഞ്ഞ് കടുത്തവാക്കുകള്‍ കൊണ്ട് പോരടിച്ചവര്‍. ആണവ ബട്ടന്റെ വലുപ്പം പറഞ്ഞ് പരസ്പരം വെല്ലുവിളിച്ചവര്‍.  ഇതെല്ലാം മറന്ന് നൂറ്റാണ്ടിലെ നാഴികകല്ലായ കൈകൊടുക്കലിന് സിംഗപ്പൂര്‍ സമയം രാവിലെ 9 മണിക്ക് സമാധാന ദ്വീപായ സെന്റോസയിലെ കാപെല്ലാ ഹോട്ടല്‍ സമുച്ചയം വേദിയായി.

2500ലേറെ വരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ലോകത്തോട് ഇരുവരും വിളംമ്പരം ചെയ്തു. ഞങ്ങള്‍ പഴയതെല്ലാം മറക്കുന്നു. ഇവിടെ പുതിയ ചരിത്രം കുറിക്കും. കൈകൊടുക്കലിനുശേഷം ഇരു രാജ്യത്തെയും പതാകകള്‍ നിരത്തിവച്ച വേദിയില്‍ ഇരു നോക്കളും ഫോട്ടേോയ്ക്കായി പോസ് ചെയ്തു. ചിരിച്ചുകൊണ്ട് കാപെല്ലയുടെ ഇടനാഴിയിലൂടെ നടന്ന് അടച്ച മുറിയില്‍ ഇരു നേതാക്കളും പരസ്പരം ഉള്ളുതുറന്ന് സംസാരിച്ചു.  ശേഷം പുറത്തുവന്ന് ലോകത്തോട് പറഞ്ഞു. 

ലോകം ഇന്നേവരെ കാണാത്ത പുതിയ ബന്ധത്തിന്റെ തുടക്കാണിത്. ഭൂതകാലം മറന്നേക്കു. അമേരിക്കന്‍ പ്രസിഡന്‍റിന്റെ ഒൗദ്യോഗികവാഹനം കിമ്മിനെ കാണിച്ചുകൊടുത്തു ട്രംപ്തുടര്‍ന്നായിരുന്നു ഭരണതതലവന്‍മാരും ഇരുരാജ്യങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള നയതന്ത്ര ചര്‍ച്ച. ചര്‍ച്ചയ്ക്കൊടുവില്‍ നിര്‍ണായകമായ കൊറിയ സമാധാന കരാറില്‍ ഇരുവരും ചേര്‍ന്ന് ഒപ്പുവച്ചു. കിമ്മിനെ നല്ലവാക്കുകള്‍കൊണ്ട് പൊതിഞ്ഞ ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുയും ചെയ്തു.