രണ്ടാം ലോകമഹായുദ്ധത്തിന്റെ ശേഷിപ്പ്; പൊട്ടാതെ കിടന്ന ബോംബ് കണ്ടെത്തി, ജനങ്ങളെ ഒഴിപ്പിച്ചു

ആ യുദ്ധഭീകരതയുടെ ഒാർമകൾ വീണ്ടും.  രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടണ്‍ വര്‍ഷിച്ച കടുത്ത പ്രഹരശേഷിയുള്ള ബോംബ് ജര്‍മനിയില്‍ നിന്ന് കണ്ടെടുത്തു. മണ്ണിനടിയിൽ പൊട്ടാതെ കിടന്ന ബോംബാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. 1939-45 കാലഘട്ടത്തിൽ വർഷിക്കപ്പെട്ട ബോംബാണിത്.  മുൻപും ഇൗ പ്രദേശങ്ങളിൽ നിന്ന് ബോംബുകൾ കണ്ടെത്തിയിരുന്നു. നിരവധി ബോംബുകളാണ് ഓരോ വര്‍ഷവും കണ്ടെടുക്കപ്പെടുന്നത്.  ഹൈദസ്ട്രാസില്‍ നിന്ന് ഇപ്പോൾ കണ്ടെത്തിയ ബോംബിന്  500 കിലോഗ്രാമാണ് ഭാരം. ഇതിന് പിന്നാലെ ബെര്‍ലിനില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിേലക്ക് ആളുകളെ മാറ്റി പാർപ്പിച്ചത്.  

കെട്ടിടനിർമാണത്തിനായി മണ്ണ് നീക്കുമ്പോഴാണ് ബോംബ് കണ്ടെത്തിയത്. ഉടൻ തന്നെ സമീപകെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. ഇന്തോനേഷ്യയുടേയും ഉസബെക്കിസ്താന്റെയും എംബസികളും ഇൗ മേഖലയിലാണ് പ്രവർത്തിച്ചിരുന്നത്. ഒരു സൈനിക ആശുപത്രിയും നഗരത്തിലെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനും ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നു. നിലിലെ സാഹചര്യത്തിൽ ഭയപ്പെടേണ്ടതില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ബോംബ് നിർവീര്യമാക്കിയതായും  അധികൃതർ അറിയിച്ചു.