െഎഎസ് തടവിലാക്കിയത് മുന്നൂറോളം വിദേശികളെ; രക്ഷപ്പെട്ടത് അപൂര്‍വം ചിലര്‍

ഇറാഖില്‍ െഎഎസ് ഭീകരര്‍ പിടിമുറുക്കിയ 2004 നു േശഷം തടവിലായത് മുന്നൂറോളം വിദേശികള്‍. ഇവര്‍ എല്ലാവരുംതന്നെ നിരപരാധികളായ തൊഴിലാളികളും വിവിധ കമ്പനികളുടെ ജീവനക്കാരുമായിരുന്നു. ഇതില്‍ നൂറോളം പേരെ െഎഎസ് ഭീകരര്‍ ക്രൂരമാംവിധം കഴുത്തറുത്തും വെടിവച്ചും കൊലപ്പെടുത്തി. പലരുടേയും കഴുത്തറുക്കുന്ന വീഡിയോദൃശ്യങ്ങള്‍ പുറംലോകം കണ്ടു. 

39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പുറത്തെത്തുമ്പോള്‍ ഒരിക്കല്‍കൂടി ഈ കണക്കുകള്‍ ഓര്‍മകളിലെത്തുന്നു. ഇന്ത്യക്കാരായ 46 നേഴ്സുമാര്‍ അടക്കം പലരേയും അതീവശ്രമകരമായ നയതന്ത്രനീക്കങ്ങള്‍ക്ക് ഒടുവില്‍ െഎഎസ് ഭീകരര്‍ വിട്ടയച്ചു. വലിയ തുക മോചനദ്രവ്യം വാങ്ങി മറ്റു ചിലരെയും വിട്ടയച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നു. പക്ഷേ, ഇപ്പോഴും നൂറിലേറെ വിദേശികള്‍ െഎഎസ് തടവിലുണ്ട്. ഇവരില്‍ പലരും ജീവിച്ചിരുപ്പുണ്ടോ എന്നുപോലും വ്യക്തതയില്ല. 

ആ 39 പേര്‍ പിടഞ്ഞുവീണത് ഹര്‍ജിത്തിന്‍റെ കണ്‍മുന്നില്‍; അന്ന് വിശ്വസിക്കാത്ത സര്‍ക്കാര്‍ ഇന്ന് ഏറ്റുപറഞ്ഞു

ഇറ്റലിക്കാരായ പത്തു പേരാണ് െഎഎസ് പിടിയിലുണ്ടായിരുന്നത്. ഇവരില്‍ നാലു പേരെ വധിച്ചതായി സ്ഥിരീകരിച്ചു. ആറു പേരെ വിട്ടയച്ചു. 

ജപ്പാന്‍കാരായ രണ്ടു പേരെ വധിച്ചു, മൂന്നു പേരെ വിട്ടയച്ചു. ബ്രിട്ടീഷുകാരായ ആറു പേരെ മോചിപ്പിച്ചപ്പോള്‍ അഞ്ചു പേരെ ക്രൂരമായി കഴുത്തറുത്തു കൊന്നു. അമേരിക്കയില്‍നിന്നുള്ള 11 പേരെയാണ് ഇതുവരെ െഎഎസ് കൊന്നത്. ആറു പേരെ മോചിപ്പിച്ചു. 

ഇസ്രായേലുകാരനായ ഒരാളാണ് ഇതുവരെ െഎഎസ് പിടിയിലായത്. അമേരിക്കന്‍ കമ്പനിക്കുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്ന നബീല്‍ റസൂഖ് ആയിരുന്നു ഈ ഇസ്രായേല്‍ പൗരന്‍. ഇദ്ദേഹത്തെ പിന്നീട് െഎഎസ് ഭീകരര്‍ വിട്ടയച്ചു.