എല്ലാവര്‍ക്കും ജീവിക്കണമെന്ന് പാപ്പ; രോഹിന്‍ഗ്യകള്‍ക്ക് പരോക്ഷ പിന്തുണ

മ്യാന്‍മറില്‍ ഓങ് സാന്‍ സൂചിയെ സാക്ഷിയാക്കി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഐക്യ ആഹ്വാനം. മതപരമായ ചേരിതിരിവ് വിഭാഗീയതയ്ക്ക് കാരണമാകരുതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.  മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സലര്‍ ഒാങ് സാന്‍ സൂചിയുടെ സാന്നിധ്യത്തിലായിരുന്നു ആഹ്വാനം. എല്ലാ വിഭാഗങ്ങള്‍ക്കും അഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യമുണ്ടാകണമെന്ന് രോഹിന്‍ഗ്യ മുസ്‍ലീംങ്ങളെ സൂചിപ്പിച്ച്  അദ്ദേഹം പറഞ്ഞു.