ഹാൻഡ് ബ്രേക്ക് നിയന്ത്രണം പോയി; രക്ഷപെട്ടത് തലനാരിഴയ്ക്ക്; പൊലീസിന്റെ ഉപദേശം

വാഹനാപകടങ്ങൾ വർധിക്കുകയാണ്. റോഡിലിറങ്ങുമ്പോൾ അതീവ ശ്രദ്ധ കൂടിയേ തീരു എന്ന് വ്യക്തമാക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ഇത് ചൂണ്ടി നിർദേശങ്ങളുമായി എത്തുകയാണ് കേരള പൊലീസ്. 

റോഡിലേക്ക് കാർ എടുത്തപ്പോൾ ഹാൻഡ് ബ്രേക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പിന്നോട്ട് പോകുന്നതാണ് വിഡിയോയിൽ. ഈ സമയം മറ്റ് വാഹനങ്ങളിൽ ഇടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്കും. ഇതോടെ കയറ്റത്തിലോ ഇറക്കത്തിലോ വാഹനം നിർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഓർമിപ്പിച്ചാണ് കേരളാ പൊലീസിന്റെ വിഡിയോ. 

ഹാൻഡ് ബ്രേക്കിന്റെ പ്രവർത്തന ക്ഷമത ഉറപ്പുവരുത്തുക. കയറ്റമുള്ള ഭാഗത്ത് പാർക്ക് ചെയ്യുമ്പോൾ ഫോർവേഡ് ഗിയറിൽ നിർത്തുക. ഇറക്കമുള്ള ഭാഗത്ത് പാർക്ക് ചെയ്യുമ്പോൾ റിവേഴ്സ് ഗിയറിൽ നിർത്തുക എന്നീ നിർദേശങ്ങളാണ് കേരള പൊലീസ് നൽകുന്നത്. 

Kerala police video on safe driving