പാളം, പ്ലാറ്റ്ഫോം, പാഞ്ഞെത്തി ട്രെയിൻ; ചുരുണ്ടുകൂടിയിരുന്ന് അമ്മയും മകനും; പിന്നീട്

പാളത്തിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങി അമ്മയും മകനും, ഈ സമയം തന്നെ ഒരു ഗുഡ്സ് ട്രെയിനും പാഞ്ഞുപോയി. പരസ്പരം ചേർത്തുപിടിച്ചിരുന്ന ഈ അമ്മയും മകനും പിന്നീട് എഴുന്നേറ്റ് കയറിയത് ജീവിതത്തിലേക്ക് കൂടിയാണ്. കാലബുര്‍ഗി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പാളം മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം.

ട്രെയിൻ കടന്നുപോകുന്നത് വരെ ഇരുവരും പാളത്തിനും പ്ലാറ്റ്ഫോമിനും ഇടയിൽ ചുരുണ്ടുകൂടിയിരിക്കുകയായിരുന്നു. ട്രെയിൻ പോയ ശേഷം ഇവർ പ്ലാറ്റ്ഫോമിലേക്ക് കയറുന്നതും വിഡിയോയിൽ കാണാം.