'581 കിലോ കഞ്ചാവ് എലി തിന്നുതീര്‍ത്തു'; പൊലീസ് റിപ്പോര്‍ട്ട് കോടതിയില്‍..!

rat-marijuana
SHARE

വിവിധ കേസുകളിലായി പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന അഞ്ഞൂറു കിലോഗ്രാമിലേറെ കഞ്ചാവ് എലി തിന്നതായി ഉത്തര്‍പ്രദേശ് പൊലീസ്. കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ്, മഥുര പൊലീസ് ഇക്കാര്യം അറിയിച്ചത്.

സംഭവം ഇങ്ങനെ: മഥുരയിലെ ഷെല്‍ഗഢ്, ഹൈവേ പൊലീസ് സ്റ്റേഷനുകളിലായി സൂക്ഷിച്ചിരുന്ന 581 കിലോഗ്രാം കഞ്ചാവാണ് എലി തിന്നെന്ന് പറയപ്പെടുന്നത്. അതിനാല്‍ തൊണ്ടിമുതല്‍ ഹാജരാക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിടിച്ചെടുത്ത കഞ്ചാവ് ഹാജരാക്കാന്‍ ഈ വര്‍ഷം ആദ്യം കോടതി പൊലീസിനു നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് എലി ശല്യം ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. എലികള്‍ കാഴ്ചയ്ക്കു ചെറുതാണെങ്കിലും ഭയങ്കര ശല്യക്കാരാണെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇവയ്ക്കു പൊലീസിനെയൊന്നും പേടിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അറുപതു ലക്ഷത്തിന്റെ കഞ്ചാവാണ് എലികള്‍ തിന്നു നശിപ്പിച്ചത്. ഇതിനു തെളിവു ഹാജരാക്കാന്‍ അഡീഷനല്‍ ജില്ലാ ജഡ്ജി മഥുര എസ്എസ്പിക്കു നിര്‍ദേശം നല്‍കി.

MORE IN SPOTLIGHT
SHOW MORE