വീട്ടിലെ പ്രാർഥനാമുറിയിൽ ഉഗ്രവിഷമുള്ള മൂർഖൻ; അമ്പരപ്പ്; ഒടുവിൽ..?

വീട്ടിലെ പ്രാർഥനാ മുറിയിൽ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടതിന്റെ ഞെട്ടലിലാണ് ദക്ഷിണാഫ്രിക്കയിലെ ഒരു കുടുംബം. പാമ്പിനെ രക്ഷപ്പെടുത്തുന്ന നിക് ഇവാൻസ് എന്നയാൾ തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച അനുഭവമാണ് ഞെട്ടിക്കുന്നത്. 

കുടുംബം ഒന്നിച്ച് പ്രാർഥിക്കുന്ന മുറിയിലെ ഒരു മാളത്തിൽ നിന്നാണ് സ്പിറ്റിങ് കോബ്ര വിഭാഗത്തിൽപ്പെടുന്ന ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടിയത്. ഇവർ ഇവാൻസിനെ രക്ഷയ്ക്കായി വിളിക്കുകയായിരുന്നു. 

ഞാൻ അവിടെയെത്തിയപ്പോൾത്തന്നെ ഭിത്തിയിലുള്ള ദ്വാരത്തിൽ ഫോൺ വച്ചു. മൂർഖൻ പാമ്പുകളെ പ്രകോപിപ്പിക്കുമ്പോൾ അവ ചില ശബ്ദങ്ങൾ‌ പുറപ്പെടുവിക്കാറുണ്ട്. അത് റെക്കോർഡ് ചെയ്യാനായിരുന്നു. പാമ്പ് എവിടെയെന്ന് ഒരു ഊഹവും ലഭിച്ചില്ല. ഒടുവിൽ വീടിന്റെ ഭിത്തി തകർത്താണ് പാമ്പിനെ പുറത്തെടുത്തത്. ഇവാൻസ് പറയുന്നു. പാമ്പിനെ പിടികൂടുന്ന ചിത്രങ്ങളും ഇവാൻസ് പങ്കുവെച്ചിട്ടുണ്ട്.