'ഭയമില്ലായ്മ അയാളെ സമ്പൂർണനായ കലാകാരനാക്കുന്നു'; പേരടിയുടെ കുറിപ്പ് വൈറല്‍

mohanlal-hareesh-peradi
SHARE

മോഹൻലാലിന്റെ ‘ജവാൻ’ ഡാൻസും അതിനു ഷാറുഖ് ഖാന്റെ പ്രശംസയും സമൂഹ മാധ്യമങ്ങളിൽ ഏറെ ചര്‍ച്ചയായിരുന്നു. ഡാന്‍സ് സൂപ്പറാണെന്നും താങ്കള്‍ ചെയ്തതിന്‍റെ പകുതിയെങ്കിലും ചെയ്യാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്നാണ് അഗ്രഹിക്കുന്നതെന്നുമായിരുന്നു ഷാറുഖിന്റെ കമന്റ്. ഇപ്പോഴിതാ, സംഭവുമായി ബന്ധപ്പെട്ട് ഹരീഷ് പേരടിയുടെ കുറിപ്പ് വൈറലാകുന്നു. 

ലാലേട്ടനെ കുറിച്ച് ഒരു സത്യം തുറന്നു പറയട്ടെ, മൂപ്പര്‍ക്ക് ആരെയും ഒന്നിനെയും പേടിയില്ല...ആ ഭയമില്ലായ്മയാണ് അയാളെ സമ്പൂർണനായ കലാകാരനാക്കുന്നത്, അതുകൊണ്ട് അയാളില്‍ നിന്ന് അദ്ഭുതങ്ങള്‍ പ്രതീക്ഷിക്കാം എന്നായിരുന്നു പേരടിയുടെ കുറിപ്പ്. ആട്ടിന്‍കുട്ടിയെ പോലെ നടന്നാലും ക്യാമറയും സ്റ്റേജും കണ്ടാൽ ആളൊരു പുലിയാണെന്നും പേരടി കൂട്ടിച്ചേര്‍ത്തു. 

രണ്ട് മണിക്കൂറിൽ അധികമുള്ള കാവാലം സാറിന്റെ സംസ്കൃത നാടകം നിന്ന നിൽപ്പിൽ ഒരു അക്ഷരം തെറ്റാതെ ലൈവായി മോഹന്‍ലാല്‍ കളിച്ചിട്ടുണ്ട് എന്നും എന്നാല്‍ ഒരു എക്സ്പീരിയൻസുമില്ലാത്ത ഒരു അഭിനേതാവ് അദ്ദേഹത്തിന്‍റെ മുന്നിൽ വന്ന് നിന്നാൽ അയാളോട് നിങ്ങളാണ് വലിയവൻ എനിക്കൊന്നുമറിയില്ലാ എന്ന് രീതിയിൽ പെരുമാറി അയാളെ പ്രോൽസാഹിപ്പിക്കാനും താരത്തിന് സാധിക്കുമെന്നും കുറിപ്പില്‍ പറയുന്നു. മോഹന്‍ലാല്‍ എന്ന നടന്‍റെ ലാളിത്യത്തെയാണ് പേരടി കുറിപ്പിലൂടെ തുറന്നു കാട്ടുന്നത്.  

കുറിപ്പിന്‍റെ പൂര്‍ണരൂപം:

എന്റെ ഷാരൂഖാൻ സാർ..നിങ്ങൾക്ക് മൂപ്പരെ ശരിക്കും മനസ്സില്ലായിട്ടില്ലാ എന്ന് തോന്നുന്നു...ജീവിതത്തിൽ മൂപ്പര് ഒരു ആട്ടിൻകുട്ടിയെപോലെ നടക്കും..ആരുപറഞ്ഞാലും അനുസരിക്കും..പക്ഷെ ക്യാമറയും സ്റ്റേജും കണ്ടാൽ പിന്നെ പുലിയാണ്..ഡാൻസും സിനിമയും മാത്രമല്ല...രണ്ട് മണിക്കൂറിൽ അധികമുള്ള കാവാലം സാറിന്റെ സംസ്കൃത നാടകം നിന്ന നിൽപ്പിൽ ഒരു അക്ഷരം തെറ്റാതെ ലൈവായി കളിച്ചിട്ടുണ്ട് ഈ മനുഷ്യൻ...ഇത്രയൊക്കെ കഴിഞ്ഞാലും ഒരു എക്സ്പീരിയൻസുമില്ലാത്ത ഒരു അഭിനേതാവ് മൂപ്പരെ മുന്നിൽ വന്ന് നിന്നാൽ അയാളോട് നിങ്ങളാണ് വലിയവൻ എനിക്കൊന്നുമറിയില്ലാ എന്ന് രീതിയിൽ പെരുമാറി അയാളെ പ്രോൽസാഹിപ്പിക്കും..ഞാൻ അറിഞ്ഞ ലാലേട്ടനെ കുറിച്ച് ഒരു സത്യം നിങ്ങളോട് തുറന്ന് പറയട്ടെ...മൂപ്പർക്ക് ആരെയും ഒന്നിനെയും പേടിയില്ല...ആ ഭയമില്ലായ്മയാണ് അയാളെ സമ്പൂർണനായ കലാകാരനാക്കുന്നത്...അതുകൊണ്ട്തന്നെ അയാളിൽ നിന്ന് അത്ഭുതങ്ങൾ എപ്പോഴും പ്രതീക്ഷിക്കാം..വാഴ്ത്തുക്കൾ ലാലേട്ടാ..

വനിത പുരസ്കാര വേദിയിലാണ് കാണികളെ ആവേശം കൊള്ളിക്കുന്ന ഡാൻസുമായി മോഹൻലാൽ എത്തിയത്. വൈറലായ ഡാൻസിന്റെ ഒരു ക്ലിപ്പ് ആണ് ഷാറുഖ് ഖാൻ തന്റെ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ചത്. നിരവധി പ്രതികരണങ്ങളാണ് വിഡിയോയ്ക്ക് ലഭിച്ചത്. 

MORE IN SPOTLIGHT
SHOW MORE