നായയെ ചുറ്റി പെരുമ്പാമ്പ്; വലിച്ചെടുക്കാന്‍ യുവാക്കളുടെ ശ്രമം; ഒടുവില്‍

വളര്‍ത്തുനായയെ ചുറ്റിപ്പിടിക്കുന്ന ഉഗ്ര പെരുമ്പാമ്പില്‍ നിന്നും നായയെ അതിസാഹസികമായി രക്ഷപെടുത്തി യുവാക്കള്‍. മൂന്ന് യുവാക്കള്‍ ചേര്‍ന്ന് നായയെ രക്ഷിക്കുന്ന വിഡിയോയും ഞെട്ടിക്കുന്നതാണ്. വടി ഉപയോഗിച്ച് പാമ്പിനെ മാറ്റാനായിരുന്നു ഇവരുടെ ശ്രമം. ആദ്യം പാമ്പിന്‍റെ തല, വടികൊണ്ട് വേര്‍തിരിച്ച ശേഷം മുഴുവനായി വലിച്ച് ഊരാന്‍ ശ്രമിച്ചു. മറ്റ് രണ്ട് യുവാക്കള്‍ ചേര്‍ന്നാണ് പാമ്പിനെ പൂര്‍ണ്ണമായും എടുത്തുമാറ്റിയത്. 

'യഥാര്‍ത്ഥ സ്നേഹം ഇതാണ്, അവസാനം വരെ അവര്‍ പോരാടി' പോലുള്ള അഭിപ്രായങ്ങളാണ് വിഡിയോയ്ക്ക് വരുന്നത്. യുവാക്കളുടെ ധൈര്യത്തിന് പ്രോത്സാഹനം നിറയുകയാണ് സോഷ്യല്‍ മീഡിയയില്‍. പാമ്പിനെ പിടിച്ച് മാറ്റിയപ്പോഴേക്കും ആശ്വാസമായി എന്നുകരുതി ഓടി പോകുന്ന നായയെയും വിഡിയോയില്‍ കാണാം. രണ്ട് ലക്ഷത്തിലധികം പേര്‍ വിഡിയോ കണ്ടു കഴിഞ്ഞു.