അനുപമയും അജിത്തും ഒപ്പം എയ്ഡനും; പുതുജീവിതത്തിലെ സന്തോഷം; ചിത്രങ്ങൾ

പുതു ജീവിതത്തിന്റെ സന്തോഷം നിറയുന്ന ഫോട്ടോഷൂട്ടുമായി അനുപമയും അജിത്തും. കുഞ്ഞിനെ തിരികെ കിട്ടിയ ശേഷമുള്ള ജീവിതത്തിലെ സന്തോഷമാണ് ഫോട്ടോകളിൽ. കുഞ്ഞ് എയ്ഡനാണ് ഫോട്ടോയിലെ താരം. 

വിവാദങ്ങൾക്ക് ഒടുവിൽ ഒന്നര മാസം മുൻപാണ് അനുപമയ്ക്കും അജിത്തിനും കുഞ്ഞിനെ തിരികെ കിട്ടിയത്. വിവാഹത്തിന് മുമ്പുണ്ടായ കുഞ്ഞായതിനാൽ അനുപമയുടെ മാതാപിതാക്കൾ ശിശുക്ഷേമ സമിതിയെ ഏൽപ്പിക്കുകയും അവർ ദത്ത് നൽകുകയുമായിരുന്നു. താൽകാലിക ദത്ത് നിർത്തലാക്കി ആന്ധ്രയിലെ ദമ്പതികളിൽ നിന്നാണ് കുഞ്ഞിനെ തിരികെയെത്തിച്ച് കോടതി വഴി അനുപമയ്ക്കും അജിത്തിനും നൽകുകയായിരുന്നു.

കുട്ടിയുമായി ജീവിതം തുടങ്ങിയപ്പോൾ മാതാപിതാക്കളുടെയൊന്നും പിന്തുണയില്ലാതെ എങ്ങിനെ ജീവിക്കുമെന്ന പരിഹാസ ചോദ്യം ഉയർന്നിരുന്നു. അതിനുള്ള മറുപടി കൂടിയാണ് സന്തോഷത്തോടെ ജീവിക്കുന്നതിൻ്റെ തെളിവായ ഫോട്ടോഷൂട്ട്.