അമ്മ അറിയാതെ ദത്ത്‍; വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ല

പെറ്റമ്മയറിയാതെ കുട്ടിയെ ദത്ത് നൽകിയ കേസില്‍ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാകില്ലെന്ന് സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരം നല്കിയ ചോദ്യത്തിനാണ് വനിതാശിശുവികസന വകുപ്പിന്റെ മറുപടി. വിവാദമായ ദത്ത് കേസിനെക്കുറിച്ച് അന്വേഷണം നടത്തിയ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി വി അനുപമ നവംബര്‍ ഇരുപത്തിനാലിനാണ് മന്ത്രി വീണാ ജോര്‍ജിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് പരിശോധിച്ചുവരികയാണെന്നും പരസ്യപ്പെടുത്തുന്നത് ബാലനീതി നിയമപ്രകാരം നിയമവിരുദ്ധമാണെന്നും മറുപടിയിലുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രതിക്കൂട്ടിലാകുമെന്നതിനാലാണ് റിപ്പോര്‍ട്ട് പൂഴ്ത്തുന്നതെന്ന് കുട്ടിയുടെ അമ്മ അനുപമ പ്രതികരിച്ചു. റിപ്പോര്‍ട്ട് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും നിയമപ്രകാരം നല്കിയേ മതിയാവൂ എന്നും നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. വിഡിയോ റിപ്പോർട്ട് കാണാം.